കാര്‍ത്തിക് സുബ്ബരാജിന്റെ ഡോറോത്തി മനോഹരമായൊരനുഭവമാണ്. വിഷയത്തിന്റെ സവിശേഷത മാത്രമല്ല, അതിനായി ഉപയോഗിച്ചിരിക്കുന്ന ദൃശ്യഭാഷയുടെ മൗലികത കൂടിയാണ് ഡോറോത്തിയെ പ്രിയപ്പെട്ടതാക്കുന്നത്
മുപ്പത് വയസ്സിനുള്ളില്‍ ജിഗര്‍തണ്ട പോലൊരു സിനിമ ചെയ്ത് നമ്മെ ഞെട്ടിച്ചയാളാണ് കാര്‍ത്തിക് സുബ്ബരാജ്. പാട്രിയാര്‍ക്കി ഇത്രയേറെ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള ഒരു സമൂഹത്തില്‍ ഒരു മുഖ്യധാരാസംവിധായകന്‍ ഡോറോത്തി പോലൊരു സിനിമ പ്രസന്റ് ചെയ്യുന്നത് എന്തു സന്തോഷമാണെന്നോ. തിരുവിന്റെ ക്യാമറ സിനിമയുടെ ആത്മാവിനെയാണ് ഫ്രെയിമിലാക്കിയിരിക്കുന്നത്. .
രണ്ടു സുഹൃത്തുക്കളുടെ കുട്ടിക്കാല സീനുകളിലും അവര്‍ മുതിര്‍ന്ന ശേഷമുള്ള സീനുകളിലും നിരവധി ഫ്രെയിം പാരലല്‍സ് കാര്‍ത്തിക് കൊണ്ടുവന്നിട്ടുണ്ട്. പ്രമേയം, വൈകാരികത്തുടര്‍ച്ചയുടെ ഫ്രെയിമുകള്‍, മോണോക്രോം, നോണ്‍ ലീനിയര്‍ ആഖ്യാനം, മുന്നോട്ടും പിന്നോട്ടുമോടുന്ന ടൈംലൈന്‍... എല്ലാം തേനിലെന്ന പോലെ ചാലിച്ചെടുക്കുന്ന ഇളയരാജയുടെ സംഗീതം. നായകനിലെ പശ്ചാത്തല സംഗീതത്തിന്റെ അതേ നിലവാരത്തില്‍ ഈ പ്രായത്തിലും ഇളയരാജ സംഗീതമൊരുക്കുന്നത് അദ്ഭുതമല്ലാതെ മറ്റെന്താണ്.
ഇന്നത്തെ ലോകത്തെ എല്ലാ പ്രശ്‌നങ്ങളെയും മതം, മുതലാളിത്തം, പാട്രിയാര്‍ക്കി എന്നിങ്ങനെ, മൂന്ന് കള്ളികളില്‍ ഒതുക്കാമെന്നൊരു നിരീക്ഷണമുണ്ട്. ഡോറോത്തിയിലത് മതമല്ല, ജാതിയാണ്. മാരി സെല്‍വരാജിനെപ്പോലുള്ള സംവിധായകര്‍ പരിയേറും പെരുമാളിലൂടെയും കര്‍ണനിലൂടെയുമൊക്കെ ഉറക്കെപ്പറഞ്ഞപ്പോഴും ലോകത്തിനത് അവിശ്വസനീയമായിത്തുടര്‍ന്നിരുന്നു. ജാതിയും ദുരഭിമാനവും ട്രാന്‍സ് ഫോബിയയുമൊക്കെ പാട്രിയാര്‍ക്കിയില്‍ നിന്നാണ് തിടം വച്ച് വളരുന്നതെന്ന് ഡോറോത്തി നമുക്ക് കാണിച്ചു തരുന്നു. കണ്ടു തീരുമ്പോഴേക്കും കണ്ണിലൊരു നനവ് പടരുന്നുണ്ടെങ്കില്‍ , പാട്രിയാര്‍ക്കിക്ക് കരിച്ചു കളയാനാകാത്ത ഒരു പൊടിപ്പ് നിങ്ങളിപ്പോഴും ഉള്ളില്‍പ്പേറുന്നുണ്ടെന്നുറപ്പിക്കാം
Keywords:
Recent in Culture
Must Read
Latest News
In News for a while now..



