ലോട്ടറി വകുപ്പിൽ അഴിമതി പുകയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാം സുതാര്യവും ജനകീയവുമൊക്കെയാണ് വകുപ്പിൽ നടക്കുന്നത് എന്നത് ഒരു ഭംഗി വാചകമാണ്. ലോട്ടറി രൂപകല്പനയും അച്ചടിയും വിതരണവും നറുക്കെടുപ്പുമുൾപ്പെടെ എല്ലാഘട്ടങ്ങളിലും വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആക്ഷേപവും നില നില്ക്കുന്നു.
വകുപ്പിലെ ഒരു ക്ലർക്ക് ക്ഷേമനിധിയിൽ നിന്ന് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് ഈയിടെ പുറത്തു വന്നിരുന്നു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായാണ് വ്യക്തമാവുന്നത്. എന്നാൽ വകുപ്പു നടത്തിയ ഏതെങ്കിലും അന്വേഷണത്തിലൂടെയല്ല തട്ടിപ്പ് പുറത്തുവന്നത് എന്നതാണ് അത്ഭുതം.
തുടർന്നു നടത്തിയ അന്വേഷണത്തിൽ തട്ടിപ്പു വിവരം പുറത്തുവരികയായിരുന്നു.. സംഗീതിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്ന ഇയാൾ സംഗീതുമായി തെറ്റിയതോടെയാണ് വിജിലന്‍സിനു പരാതി നല്‍കിയത്. 2018ൽ നടന്ന തട്ടിപ്പു വിവരം ഇതേ വരെ മറ്റാരും അറിഞ്ഞില്ലെന്നാണ് ലോട്ടറി വകുപ്പിന്റെ ഭാഷ്യം. ഒരു ക്ലർക്ക് വിചാരിച്ചാൽ ഒരു കോടിയോളം രൂപ ലോട്ടറി പോലെ ഒരു വകുപ്പിൽ നിന്ന് തട്ടിക്കാനാവില്ലെന്ന് വ്യക്തമാണെങ്കിലും അങ്ങിനെ വരുത്തിത്തീർക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..