കോട്ടയം നഗരത്തിൽ വ്യവസായി വിജയകുമാറും ഭാര്യയും കൊലപ്പെട്ട സംഭവത്തിൽ പ്രതി ത്രിശ്ശൂരിൽ പിടിയിലായി. അസ്സം സ്വദേശി അമിത് ഒറാംഗ് ആണ് പോലീസിന്റെ പിടിയിലായത്.
വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിക്കെതിരായ തെളിവുകൾ ലഭിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന നടന്നു പോകുന്നയാൾ അമിത് തന്നെയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലാനുപയോഗിച്ച മഴുവിലെ വിരലടയാളവും ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണുകൾ പ്രതി കൈവശമാക്കിയിരുന്നു. ഇതിൽ ഒരു ഓൺ ആയ മൊബൈൽ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായത് നേട്ടമായി.
ഇൻക്വസ്റ്റിനു ശേഷം .മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മകൾ വിദേശത്തുനിന്നും വന്നതിനു ശേഷം മാത്രമേ മറ്റ് നടപടികൾ സ്വീകരിക്കുകയുള്ളൂ
Keywords:
Recent in Kerala
Must Read
Latest News
In News for a while now..