വിഴിഞ്ഞത്തിൽ, വിലസി മോദി...!
ബ്യൂറോ റിപ്പോർട്ട്
2 May 2025, 9:01 am
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Thiruvananthapuram :വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്ന തീയതി ചിന്തിച്ച് തുടങ്ങിയ നാൾ മുതൽ തുറമുഖം ആരുടെ കുഞ്ഞ് എന്ന യുഡിഎഫ് എൽഡിഎഫ് തർക്കങ്ങൾക്കിടയിൽ വിഴിഞ്ഞം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞുകൊണ്ട് കേരളത്തിനും രാജ്യത്തിനും തുറമുഖം എങ്ങനെ മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അതോടൊപ്പം പ്രധാനമന്ത്രി പരിഹാസ രൂപയാണ് നടത്തിയ ചില പരാമർശങ്ങളും ശ്രദ്ധേയമായി
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 45 മിനിറ്റ് നീണ്ട പ്രസംഗം ചില രാഷ്ട്രീയമായ പരാമർശങ്ങൾ കൊണ്ടാണ് കൂടുതൽ ശ്രദ്ധേയമായത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇതിന് വലിയ പ്രാധാന്യമാണ് നൽകിയത് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വരും മണിക്കൂറുകളിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചേക്കും.
തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദാനിയെ നമ്മുടെ പാർട്ണർ എന്ന് വിശേഷിപ്പിച്ചതിനെ പ്രധാനമന്ത്രി കണക്കിന് പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരംഗം സ്വകാര്യ മുതലാളിത്തത്തെ മാറിയ കാഴ്ചപ്പാടോടെ നോക്കിക്കാണുന്നത് ഭംഗിയായി എന്നും കാലഘട്ടത്തിൻ്റ മാറ്റമായി അതിനെ കാണേണ്ടതുമാണ് എന്ന
വ്യംഗ്യാർത്ഥത്തോടെയുള്ള കളിയാക്കലാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കമ്മ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാടിലെ മാറ്റത്തെ, ഇതാണ് മാറുന്ന ഭാരതം എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. തുറമുഖ നിർമ്മാണ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ അനിവാര്യതക്ക് അടിവര ഇടുകയായിരുന്നു മോദി. മാറുന്ന ഇന്ത്യക്കൊപ്പം കേരളവും മാറുകയാണ്. കഴിഞ്ഞ 30 വർഷങ്ങളായി തുറമുഖ മേഖലയിൽ അദാനി ഗുജറാത്തിൽ നൽകിയ സംഭാവനങ്ങളിലും വലുതാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷേ ഗുജറാത്തിലെ ആളുകൾക്ക് അദാനിയോട് ഇക്കാര്യത്തിൽ പരാതി പോലും ഉണ്ടായേക്കാം എന്നും അദ്ദേഹം വ്യംഗ്യ രൂപേണ പറഞ്ഞു.
ശശി തരൂർ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.
ഇനി പലർക്കും ഉറക്കമില്ലാത്ത രാത്രികളായിരിക്കും
കോൺഗ്രസിനെ വിമർശിക്കാനും പ്രധാനമന്ത്രി മറന്നില്ല. ഇന്ത്യ മുന്നണിയുടെ നെടും തൂണായ മുഖ്യമന്ത്രിക്കൊപ്പം മുന്നണിയുടെ മറ്റൊരു നേതാവ് ശശി തരൂർ സദസ്സിൽ ഉണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മറ്റൊരു ഒളിയമ്പു കൂടി ഏയ്തു വിട്ടു. ശശി തരൂരിന്റെ സാന്നിധ്യം ഇന്ത്യ മുന്നണിയിലെ പലരുടെയും ഉറക്കം കെടുത്തിയേക്കും എന്നതിലൂടെ അദാനിയെ ഉന്നം വച്ചുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനകളെ ആണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത് എന്ന് വ്യക്തം.
ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന കോൺഗ്രസ് പരാതിയും തുടർന്നുള്ള ഇടതുപക്ഷ നേതാക്കളുടെ മറുപടിയും ഉദ്ഘാടന ചടങ്ങിന് മുമ്പു തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തതുമില്ല. ഇത്തരം കാര്യങ്ങളിലൊക്കെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
മോദിയുടെ മുനവച്ചുള്ള പരാമർശങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പോരുകൾക്ക് വഴിതെളിക്കും. ഉദ്ഘാടന വേദിയിൽ ബിജെപി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന് ഇടം നൽകിയതും ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ആരും പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..