അഴിമതി കേസ്: ദേ സസ്പെൻഷൻ, ദാ തിരികെ..!
വനം വകുപ്പ്; കേരളാ മോഡൽ.
ബ്യൂറോ റിപ്പോർട്ട്
2 May 2025, 2:20 pm
റേഞ്ച് ഓഫീസർ സുധീഷ് കുമാർ
Thiruvananthapuram :അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച പാലോട് വനംവകുപ്പ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിന് വീണ്ടും അതേ ഓഫീസിലേക്ക് നിയമനം നൽകി വനം വകുപ്പിൻ്റെ വിചിത്ര നടപടി. വനം വകുപ്പ് മന്ത്രിക്ക് ഇദ്ദേഹം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. വിരമിക്കാൻ ഒരു മാസം മാത്രം ഉള്ളതിനാലും കോടതി ഉത്തരവുകൾ ഒന്നും നിലവിൽ ഇല്ലാത്തതിനാലും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയ്ക്ക് മേൽ സുധീഷ് കുമാറിനെ സർവീസിൽ പുന: പ്രവേശിച്ചുകൊണ്ടുള്ള നടപടി.
സസ്പെൻഷനിലായ അതേ റേഞ്ച് ഓഫീസിൽ തന്നെ സുധീഷ് കുമാറിനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ , പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയിട്ടുള്ള അതിവേഗ വിചിത്ര ശുപാർശകളിന്മേലാണ് സസ്പെൻഷനിൽ ആയ സമയത്തെ അതേ ഓഫീസിലേക്കുള്ള തിരികെ കയറ്റം.
ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച പ്രതികളിൽ നിന്ന് വൻ തുക കൈപ്പറ്റിയ കേസിലാണ് സസ്പെൻഷനിൽ ആയത്. ഇത് കൂടാതെ മറ്റ് പല കേസിലും സുരേഷ് കുമാർ പ്രതിയായതായി വാർത്തകളുണ്ട്. സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടതാണെന്ന റിപ്പോർട്ട് പോലും മറികടന്ന് സർവീസിൽ തുടരുകയായിരുന്നു ഇദ്ദേഹം. ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നുമായി 1.45 ലക്ഷം രൂപ വാങ്ങിയെന്ന കേസിൽ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 നേരത്തേ കേസെടുത്തിരുന്നു. കർശന വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യമെങ്കിലും അതൊക്കെ മറികടന്നാണ് തിരുവനന്തപുരം പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ ആയിരുന്ന സുധീഷ് കുമാർ അതേ ഓഫീസിൽ തിരികെയെത്തിയത്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..