ⓘ WEBSITE UNDER DEVELOPMENT

NewsAd1
മറുനാടൻ  മലയാളി എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ.
അമൃത
5 May 2025, 6:28 pm
main image of news

മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ.മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്.
കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് അൽപസമയം മുൻപ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. 

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതിനാൽ തന്നെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ

ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
HomeAd1
 image 3 of news

രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് ഷാജൻ സ്കറിയയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്ന് ആക്ഷേപമുണ്ട്. സൈബര്‍ പോലീസ് സിഐയ്‌ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരമെന്നാണ് മറുനാടൻ വൃത്തങ്ങൾ ആരോപിക്കുന്നത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞