ⓘ WEBSITE UNDER DEVELOPMENT

NewsAd1
തൃശൂർ പൂര ലഹരിയിൽ : മഠത്തിൽ വരവ് തുടങ്ങി
ബ്യൂറോ റിപ്പോർട്ട്
6 May 2025, 3:21 am
main image of news

Thrissur : ലോകത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായ തൃശൂർ പൂരത്തിന് തുടക്കമായി. കണിമംഗലം ശാസ്താവിൻ്റെ എഴുന്നള്ളിപ്പോടെ പൂര ചടങ്ങുകൾക്ക് ആവേശം നിറച്ച് തൃശൂർ നഗരം ഗജവീരൻമാരും പുരുഷാരവും കൈയ്യടക്കി കഴിഞ്ഞു. തൃശൂർ പൂരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസകൾ നേർന്നു.

പൂരത്തിൻ്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ 'മഠത്തിൽ വരവ് ' എന്ന തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളിപ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. തിരുവമ്പാടി കണ്ണൻ എന്ന ആനയാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നും മൂന്ന് ആനകളുടെ അകമ്പടിയോടെ ബ്രഹ്മസ്വം മഠത്തിലേക്ക് നടക്കുന്ന ഭഗവതിയുടെ എഴുന്നെള്ളിപ്പാണ്
മoത്തിൽ വരവ്. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം കൊട്ടിക്കയറും.
ഉച്ചയ്ക്ക് രണ്ടര മണിയോടെ ലോകത്തിലെ ഏറ്റവും വലിയ സിംഫണി എന്നറിയപ്പെടുന്ന ഇലഞ്ഞിത്തറ മേളം നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് പ്രസിദ്ധമായ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നു മണിക്ക് ആകാശ വിസ്മയം തീർക്കുന്ന വെടിക്കെട്ട് നടക്കും.

തൃശൂർ പൂരത്തിന് ഇന്നലെ നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്നതോടെ പൂര വിളംബരത്തിന് തുടക്കം കുറിച്ചിരുന്നു.

HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞