ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷിക്കാം.
ബ്യൂറോ, തിരുവനന്തപുരം
15 May 2025, 6:59 pm
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ Diploma in Audio production കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൗണ്ട് എൻജിനീയറിംഗ് , RJ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം .
മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം - കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ ജോയിൻ ചെയ്യാം . ഇരു സെൻ്ററുകളിലും 'പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും..
രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . പ്രായപരിധി ഇല്ല . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 മെയ് 20 കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9744844 522
Keywords:
Recent in Kerala
Must Read
Latest News
In News for a while now..