കൊച്ചി: ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞുവെച്ച ഡിജിറ്റൽ സർവകലാശാല വിസി ഡോ: സിസാ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോൺസൻ ജോൺ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഡിവിഷൻ ബെഞ്ചുത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു വെങ്കിലും കോടതി സ്വീകരിച്ചില്ല.
എന്നാൽ സാങ്കേതിക സർവ്വകലാശാല വിസി ആയിരുന്നപ്പോൾ സിണ്ടിക്കേറ്റ് രേഖകൾ കടത്തി കൊണ്ട് പോയതായി പുതിയയൊരു ആരോപണം ഉന്നയിച്ച് അനുകൂല്യങ്ങൾ നൽകാൻ സർക്കാർ വീണ്ടും കാലതാമസം വരുത്തിയപ്പോൾ സിസാ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യക്തികളുടെ മൗലിക അവകാശം സംരക്ഷിക്കാനു ള്ള കോടതിക്കുള്ള ബാധ്യതയും അധികാരം കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യം ഈ വിഷയത്തിലുണ്ടെന്നും കോടതി പറഞ്ഞു.
ആനുകൂല്യങ്ങളുടെ പലിശയടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നൽകണമെന്ന സിസയുടെ അവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനൽ തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..