NewsAd1
കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
ബ്യൂറോ റിപ്പോർട്ട്
6 June 2025, 7:05 am
main image of news

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെപിസിസി അധ്യക്ഷനും മുൻ രാജ്യസഭാ അംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. 1977-ലും 1982-ലും അടൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി. കോൺഗ്രസിന്റെ പുളിക്കുളം വാർഡ് കമ്മിറ്റി പ്രസിഡൻ്റായി രാഷ്ട്രീയ ജീവിതം തുടങ്ങിയ തെന്നല, കൊല്ലം DCC പ്രസിഡൻ്റായി.1980,87 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കേരളത്തിലെ കോൺഗ്രസിൽ കളങ്കമേല്ക്കാത്ത, ഗ്രൂപ്പുകൾക്ക് അതീതനായ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സതീദേവിയാണ് ഭാര്യ,ഏകമകൾ നീത

HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞