മമ്മൂട്ടിക്കെതിരായ
സി.പി.എം ആക്രമണം
ഹിംസാത്മക ക്രൂരത:
ചെറിയാൻ ഫിലിപ്പ്
.
തിരു: ബ്യൂറോ
8 March 2026, 6:34 pm
25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മഹാനടൻ മമ്മൂട്ടിക്കെതിരെ സി.പി.എം സൈബർ പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണ്
വയനാട്ടിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിൻ്റെ പേരിലാണ് സി.പി.എം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്.
ടൗൺഷിപ്പിൽ മമ്മൂട്ടി നടത്തിയ സ്വകാര്യ സന്ദർശനത്തെ പാർട്ടിയുടെ പ്രചരണ ആയുധമാക്കി മാറ്റാൻ അദ്ദേഹത്തിൻ്റെ അകമ്പടിക്കാരായി എത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത്.
കേരള ജനതയുടെ അഭിമാനമായ മമ്മൂട്ടിയെ പാർട്ടി അടിമയാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് നിന്ദ്യവും സംസ്കാര ശൂന്യവുമായ വാക്കുകളിൽ അദ്ദേഹത്തെ സി.പി.എം സൈബർ പോരാളികൾ അധിക്ഷേപിച്ചത്
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



