കെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചു
തിരു: ബ്യൂറോ
13 March 2026, 2:15 pm
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി.ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി.
ഡി.എ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡി.എ, ഡി.ആർ അനുവദിക്കുന്നത്.
കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു. ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തൽ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് നൽകിയത്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



