NewsAd1
മനസ്സ് വെളിപ്പെടുത്താതെ വർക്കല
തിരു: ബ്യൂറോ
25 March 2026, 5:49 pm
main image of news

സിറ്റിംഗ് എം എൽ എയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ വി. ജോയി ഇടത്പക്ഷത്തിനു വേണ്ടി മൂന്നാം അങ്കത്തിനെത്തുമ്പോൾ വർക്കല നിയമസഭാ മണ്ഡലം ഒരു ത്രികോണ പോരാട്ടത്തിന് വേദിയൊരുക്കുകയാണ്. വി. ജോയ് മൂന്നാം തവണയും വിജയം ലക്ഷ്യമിടുമ്പോൾ, ബിജെപി സ്ഥാനാർത്ഥി എസ്. സ്മിതയുടെ രംഗപ്രവേശമാണ് ഇടത് ക്യാമ്പുകളിൽ കനത്ത പ്രഹരമാവുന്നത്. കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ തിരിച്ചുവരവും മത്സരത്തിന് ചൂടേറ്റിയിരിക്കുന്നു

ഇടതുപക്ഷത്തിലെ ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ നിന്ന് ഒരു രാത്രി ഇരുണ്ടുവെളുക്കുമ്പോണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി സ്മിത രംഗത്തെത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് വരെ വി. ജോയിയോടൊപ്പം ശ്രീജയുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ശ്രീജ ചെങ്കൊടി മാറ്റി കാവി പുതച്ച് മത്സരാർത്ഥിയുമായി.

 image 2 of news

വി. ജോയ് വർക്കലയിൽ ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. 2016ലും 2021ലും അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു. എങ്കിലും, പാർട്ടിയിലെ ജില്ലാ ഘടകത്തിൽ നിന്ന് ചിലഎതിർപ്പുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

വി. ജോയിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാണെന്നും കഴിഞ്ഞ ഒരു ദശകത്തിലെ എൽഡിഎഫ് ഭരണത്തെ പ്രശംസിച്ചും പലരും പോസ്റ്റ് ചെയ്യുന്നു.
HomeAd1
 image 3 of news

എന്നാൽ, വർക്കലയിൽ നടക്കാതെ പോയ പദ്ധതികളെക്കുറിച്ചും എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക മാധ്യമ ചർച്ചകളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്

അഡ്വ. എസ്. സ്മിതയുടെ ബിജെപി സ്ഥാനാർത്ഥിത്വം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന വഴിത്തിരിവ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ ബിജെപിയുടെ നാലാമത്തെ സ്ഥാനാർത്ഥി പട്ടികയിലാണ് വർക്കല (127-ാം നിയമസഭാ മണ്ഡലം) സ്ഥാനാർത്ഥിയായി അഡ്വ. എസ്. സ്മിതയെ പ്രഖ്യാപിച്ചത്. മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന കാരണത്താലുണ്ടായ അതൃപ്തിയാണ് സ്മിതയെ സി പി എം ൽ നിന്ന് ബിജെപിയിലെത്തിച്ചത്

മൂന്നു തവണ വർക്കലയെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ തിരിച്ചുവരവ് മത്സരത്തിന്റെ വീറും വാശിയും വർദ്ധിപ്പിക്കുന്നു. പരിചയസമ്പത്തും ശക്തമായ ജനപിന്തുണയും അദ്ദേഹത്തിനുണ്ട്, ഇത് വി. ജോയിയുമായി ശക്തമായ പോരാട്ടത്തിന് കളമൊരുക്കും. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ കഹാറിന് വലിയ പിന്തുണയും വിജയപ്രതീക്ഷയും നൽകുന്നു. വർക്കല കഹാറിന്റെയും വി. ജോയിയുടെയും വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള താരതമ്യങ്ങളും ചർച്ചകളിൽ സജീവമാണ്. എങ്കിലും എസ്. സ്മിതയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവവികാസങ്ങൾ മണ്ഡലത്തിൽ കടുത്ത മത്സരത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞