NewsAd1
കോളേജ് ക്യാമ്പസിൽ പ്രചരണ ബോർഡ്: നീക്കം ചെയ്യണമെന്ന് ആവശ്യം.
തിരു: ബ്യൂറോ
26 March 2026, 7:02 pm
main image of news

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ ഇടത് സ്ഥാനാർത്ഥിക്കായി പ്രചരണ ബോർഡ്. ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി

കോളേജ് ക്യാമ്പസില്‍ തിരുവനന്തപുരം അസംബ്ലി നിയോജകമണ്ഡലം  സ്ഥാനാർത്ഥി സുധീർ കരമനയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡ് പൂർവവിദ്യാർഥി സംഘടനയുടെ പേരിൽ സ്ഥാപിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഇതര രാഷ്ട്രീയപാർട്ടികളുടെ ബോർഡ്, ബാനർ എന്നിവ പ്രദർശിപ്പിക്കുന്നത് സർവ്വകലാശാല ചട്ടങ്ങൾക്ക് തന്നെ വിരുദ്ധമാണ്.

കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ യൂണിവേഴ്സിറ്റി കോളേജ് അധികൃതരുടെ ഒത്താശയോടടുകൂടിയാണ്  കോളേജ് മന്ദിരത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്

പ്രചാരണ ബോർഡ് അടിയന്തരമായി നീക്കം ചെയ്യാൻ കോളേജ് പ്രിൻസിപ്പലിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞