NewsAd1
ഞണ്ടുകളുടെ നാട്ടിൽ ഒരു തെരഞ്ഞെടുപ്പ്
മോഹൻ കെ
28 March 2026, 5:20 pm
main image of news

കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ഇവിടുത്തെ കോൺഗ്രസും കോൺഗ്രസുകാരും. ഒരു പ്രതേക ജനുസ് !

അധികാരം തളികയിൽ വച്ചു നീട്ടിയാലും വളിച്ച ചിരിയും ഒടുക്കത്ത മടുപ്പിക്കുന്ന വാചകവുമാണ് ഇവരുടെ ഒസ്യത്ത്!
ദുരന്തരന്മാർ
.വാർഡ്,മണ്ഡലം ബ്ളോക്ക് മൂപ്പിലാൻമാരെ ആർക്കുമറിയില്ല.അടിച്ചു കൊന്നാലും അവർ കുനിഞ്ഞൊരു കുപ്പി എടുക്കില്ല.സ്ഥാനമാനങ്ങൾ വിട്ടു കൊടുക്കുകയുമില്ല.

വാർഡു കമ്മറ്റിയിൽ പത്തു പേരിൽ എട്ടുപേരും ഡയസിലായിരിക്കും.കാള മൂത്രം പോലെ തള്ളി മറിക്കും. പിന്നെ അടുത്ത ആണ്ടിലെ കാണൂ.

കാക്കത്തൊള്ളായിരം സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ജോയിന്റുകൾ... ആർക്കും ആരെയുമറിയില്ല.ചുമതല അറിയില്ല.ഖദറുമിട്ട് ഒരിറക്കമാ.!യോഗവേദികളിൽ ഇരിപ്പിടത്തിനും കമ്മറ്റിയിൽ സ്ഥാനത്തിനുമാണ് തല്ല്. ആർക്കും ആരോടും. കൂറില്ല.എന്തു കിട്ടും എന്നതാണ് പ്രധാനം.
മൈക്രോ ലെവലിൽ എതിരാളികൾ ചിട്ടയായും ശക്തമായ സംഘാടക പാടവവും ഉത്തരവാദിത്വവും പുലർത്തുമ്പോഴാണ് അനുസരണയില്ലാത്ത കോൺഗ്രസിന്റെ അലമ്പുകൾ.
HomeAd1
 image 3 of news

കാലഹരണപ്പെട്ട രണ്ടു ഡസൻ പേരെങ്കിലും സീറ്റ് ഒപ്പിച്ചിട്ടിട്ടുണ്ട്.ചത്താലേ അവർ സീറ്റൊഴിയൂ ! എതിരാളികളെ ക്ഷണിച്ച് വിജയം സമ്മാനിക്കുന്ന തിരക്കിലാണവർ.

ഈ ഞണ്ടുകളി ഇതോടെ തീരാനാണ് സാധ്യത. കൊടുങ്കാറ്റു വന്നാൽ പറക്കാം.കുളിർ കാറ്റായാൽ ഗോവിന്ദ...!
അതോടെ ഒടുങ്ങും പാർട്ടിയും പാർട്ടിക്കാരും.
ഉദകക്രിയയിലും ലേശവും കുലുക്കമില്ലാത്തവരാണിവർ!

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞