ഇത് ഡീലുകളുടെ കാലമാണ്. തെരഞ്ഞെടുപ്പുത്സവത്തിന്റെ കൊടിയേറ്റം കഴിഞ്ഞതു മുതൽ ഡീൽ ആരോപണങ്ങളും കളം പിടിച്ചു തുടങ്ങി. എല്ലാ ആരോപണങ്ങളും ലക്ഷ്യം വയ്ക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്.
കേന്ദ്രത്തിൽ ബി ജെ പിക്കെതിരെ ഉണ്ടാക്കിയ സഖ്യത്തിൽ തോളോടു തോൾ ചേർന്ന് നില്ക്കുന്ന കക്ഷിയാണ് സിപിഎം - ഉം കോൺഗ്രസ്സും. ബിജെപിക്കെതിരേയുള്ള ദേശീയ ബഡാ ഡീലിൽ സി പി ഐയുൾപ്പെടെ പിന്നെയും എത്രയോ കക്ഷികൾ. എങ്കിലും കേരളത്തിലെത്തുമ്പോൾ പരസ്പരം തൊട്ടുകൂടാത്തവരാണ് കോങികളും കമ്മികളും . ഇവിടെ ഇരുകൂട്ടർക്കും ഒറ്റക്കൊറ്റക്ക് ബി ജെ പി യെ എതിർത്തേ മതിയാവൂ. തെരഞ്ഞെടുപ്പിൽ എപ്പോഴും നിർണ്ണായകഘടകമാവാറുള്ള മുസ്ലീങ്ങളുടെ ഇഷ്ടം പിടിച്ചെടുക്കുകയും അവരുടെ വോട്ടു നേടുകയും ചെയ്യുന്നതിൽ കവിഞ്ഞ ആദർശമൊന്നും ഈ എതിർപ്പിനു പിന്നിലില്ല.
കാക്ക മലർന്നു പറന്നാൽ, ഇരുട്ടും വെളിച്ചവുമൊന്നിച്ചാൽ തുടങ്ങി ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുള്ളവ സംഭവിച്ചാൽ മാത്രമേ സി പി എം ഉം ബി ജെ പിയുമായി ഡീലുണ്ടാവു എന്ന് അർത്ഥശങ്കയ്ക്കിടയല്ലാത്ത വിധത്തിൽ ബിനോയ് വിശ്വം പറഞ്ഞു. പക്ഷേ ഏറ്റവും ഒടുവിൽ പറഞ്ഞ അലങ്കാരം സി പിഎംനെയും മുന്നണിയെ ആകെയും വെട്ടിലാക്കാൻ പോന്നതാണ്.
'സൂര്യൻ കിഴക്കുദിച്ചാൽ മാത്രമേ സിപിഎം ഉം ബി ജെ പിയുമായി ഡീലുണ്ടാവുകയുള്ളു' എന്നായിരുന്നു ഏറ്റവും ഒടുവിലത്തെ പഞ്ച് ഡയലോഗ്. കേരളത്തിൽ എല്ലാ ദിവസവും സൂര്യൻ കിഴക്കു ദിക്കിൽ നിന്നാണ് ഉദിക്കുന്നതെന്ന് ഏവർക്കും ഉറപ്പുള്ളതിനാൽ ഈ ഭാഷണത്തിന് അർത്ഥമൊന്നേയുള്ളൂ, സംസ്ഥാനത്ത് സിപിഎം -ബി ജെ പി ഡീലുണ്ടെ ന്നത് പകൽ പോലെ വസ്തുതയാണെന്ന്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



