NewsAd1
വാഴകൾ വാഴുന്ന കാലം
മോഹൻ കെ
30 March 2026, 6:39 pm
main image of news

കന്നു കൂത്താടിയാൽ കണ്ടിരിക്കാം.പക്ഷെ കാള കൂത്താടിയാൽ അതത്ര സുഖകരമാവില്ല. ഇരിക്കുന്ന സീറ്റിന്റെ പരിധിയും പരിമിതിയും വിട്ട് ഗാലറിയിൽ ഇരുന്നു ഗോളടിക്കുന്നത് പങ്കമല്ലേ?

തെരഞ്ഞെടുപ്പിൽ
രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരാട്ടം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.ആ ജനുസിലില്ലാത്തവർ അവിടെ വലിഞ്ഞ് കയറി വാഴകളാകേണ്ട കാര്യമൊന്നുമില്ല.
സാമുദായിക നേതാക്കൾക്ക് നയങ്ങളെ വിമർശിക്കാം. എന്നാൽ തരംതാണ നിലയിൽ വ്യക്തികളെ അപഹസിക്കാൻ എന്തവകാശം ആണുള്ളത്. കുറഞ്ഞത് പ്രായത്തിന്റെ പാകത എങ്കിലും കാട്ടാനുള്ള സാമാന്യ മര്യാദ പുലർത്താൻ കഴിയണ്ടേ?

ഒരു സമുദായ നേതാവും നാളിതുവരെ ഇങ്ങനെ നഗ്നമായി.കക്ഷി രാഷ്ട്രീയത്തിൽ ഇടപെട്ട ചരിത്രവുമില്ല. പലരുടെയും മെഗാഫോണായി മാറുന്നതത് അപകടകരമാണ്.വരാനിരിക്കുന്ന പ്രതിസന്ധികളാകാം ഇതിനുള്ള കാണങ്ങൾ. കേരളത്തിന്റെ മാൻഡേറ്റ് ഏതെങ്കിലും സമുദായ നേതാവിന്റെ കക്ഷത്തല്ല എന്ന തിരിച്ചറിവും നല്ലതാണ്.

HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞