ഈ സഭയിൽ നിശ്ചയമായും എത്തേണ്ട വ്യക്തിയാണ് സിപി ജോൺ.തിരുവനന്തപുരം സെൻട്രലിൽ നിന്നുളള യുഡി എഫ് സ്ഥാനാർത്ഥി. ഭരണ നിപുണതയും ഉറച്ച രാഷ്ട്രീയ ബോധ്യവും പാകതയുള്ള നിലപാടും പുലർത്തുന്ന വ്യക്തിത്വം.
എം വി രാഘവനൊപ്പം സിപിഎം വിടാൻ അസാമാന്യ ധൈര്യം കാണിച്ച അദ്ദേഹം പലവട്ടം ആക്രമണത്തിനു വിധേയനായി.എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചു നിന്നു. പാപ്പിനിശേരി പാമ്പ് വളർത്തൽ കേന്ദ്രം ആക്രമിച്ച് മിണ്ടാപ്രാണികളായ ജീവികളെ കത്തിച്ചും വെട്ടിയും കൊന്നപ്പോൾ ആ ക്രൂരതയെ ഒരു ശ്രദ്ധേയമായ കാംപെയിനിലൂടെ പൊതുജന മധ്യത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായി. കൂടെ നിന്നവരിൽ പലരും ഒരുവേള പോരാട്ടം മതിയാക്കി സിപിഎമ്മിൽ പോയിട്ടും. എംവി രാഘവൻ ഉയർത്തിയ വിഷയങ്ങൾ ഒറ്റയ്ക്കു കൊണ്ടു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.അതിന് വ്യക്തിപരമായി വലിയ വിലയും നൽകേണ്ടി വന്നു പിതാവിനോടു കാട്ടിയ നീചമായ സമീപനങ്ങൾ മന:പൂർവ്വം മറന്ന് എംവി രാഘവന്റെ മകൻ പോലും അധികാരത്തിന്റെ അപ്പ കക്ഷണങ്ങൾക്കായി വേട്ടക്കാരിൽ അഭയം പ്രാപിച്ചു.ഗതി പിടിച്ചില്ലെന്നത് മറ്റൊരു കാര്യം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



