NewsAd1
കോവളം:തുറമുഖമണ്ഡലം ആർക്കൊപ്പം?
തിരു: ബ്യൂറോ
4 April 2026, 6:23 am
main image of news

തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ കോവളം സോഷ്യലിസ്റ്റ് പാർട്ടികൾക്ക് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന കോവളം പക്ഷേ കഴിഞ്ഞ രണ്ടു തവണയായി കോൺഗ്രസ്സിനൊപ്പം കൂടി. എം.വിൻസെന്റിലൂടെ നേടിയെടുത്ത മണ്ഡലത്തെ നിലനിറുത്താനാകുമെന്ന പ്രതീക്ഷ ഇക്കുറിയും കോൺഗ്രസ്സിനുണ്ട്.

കോവളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ എ. നീലലോഹിതദാസൻ നാടാർക്ക് അനിഷേധ്യമായ സ്ഥാനമാണുള്ളത്.ഈ മണ്ഡലത്തിൽ നിന്ന് പല തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.2016ലെ തെരഞ്ഞെടുപ്പിൽ നീലന്റെ ഭാര്യയും സിറ്റിംഗ് എം.എൽ എയുമായ ജമീലാ പ്രകാശമാണ് ഇടതിനെ പ്രതിനിധീകരിച്ചത്. എന്നാൽ കന്നിയങ്കത്തിനെത്തിയ എം.വിൻസന്റ് ജമീലയെ 2615 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

 image 2 of news

2021-ലെ തിരഞ്ഞെടുപ്പിൽ നീലലോഹിത ദാസൻ നാടാർ വീണ്ടും പോരാട്ടത്തിനിറങ്ങി.വിൻസന്റ് തന്നെയായിരുന്നു എതിർനാർത്ഥി. 74,868 വോട്ടുകൾ വിൻസന്റ് നേടിയപ്പോൾ ജനതാദൾ എസിനെ പ്രതിനിധീകരിച്ച എ നീലലോഹിത ദാസൻ നാടാർക്ക് 63,306 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.

2021ലെതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയാകെ യുഡിഎഫിനെ കൈവിട്ടപ്പോഴും വിൻസെന്റിനെ പരാജയപ്പെടുത്താനായില്ല. അങ്ങിനെ വിൻസന്റ് ജില്ലയിലെ ഏക യുഡിഎഫ് എം എൽ ഏ ആയി.
HomeAd1
 image 3 of news

ഇപ്പോഴത്തെ സാഹചര്യത്തിലും കോവളം മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് നായിരുന്നു മേൽക്കൈ. എൽഡിഎഫ് ഈ മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്, അതിനായി അവർ ജനതാദളുമായി ബന്ധമുള്ള ഭഗത് റൂഫസ് എന്ന സ്വതന്ത്രനെ മുന്നോട്ട് വച്ചിരിക്കുന്നു.എസ്എൻ സി പി ഭാരവാഹിയും 2016 ലെ തെരഞ്ഞെടുപ്പിൻ ബിജെപി മുന്നണിയിൽ ബി ഡി ജെ എസിനെ പ്രതിനിധീകരിച്ച് മത്സരരംഗത്തുണ്ടായിരുന്ന ടി.എൻ സുരേഷാണ് ഇക്കുറിയും എൻ ഡി എ സ്ഥാനാർത്ഥി. അന്ന് മുപ്പതിനയിരത്തിലധികം വോട്ട് സുരേഷിന് ലഭിച്ചിരുന്നു. ഇത്തവണ ഇടതു സ്ഥാനാർത്ഥിയാവാൻ തയ്യാറെടുത്ത് ജനതാ തുമായി ചേർന്നു നിന്ന സുരേഷിനെ തഴഞ്ഞാണ് ഇടതുപക്ഷം ഭഗതിലേക്ക് പോയത്. മെച്ചപ്പെട്ട വോട്ടു ഷെയറിനായി കഠിന പരിശ്രമം നടത്തുകയാണ് ബി ജെ പി.സുരേഷിന് ലഭിക്കുന്ന വോട്ടുകൾ ഇവിടെ നിർണ്ണായകമാവുമെന്ന കാര്യത്തിൽ സംശയമില്ല.

കോവളം മണ്ഡലത്തിന്റെ പ്രധാന വിഷയങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിനോദസഞ്ചാരം, തീരദേശ മേഖലയുടെ വികസനം എന്നിവയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുൾക്കൊള്ളുന്ന മണ്ഡലത്തിൽ തുറമുഖത്തിന്റെ ഭാവിയും ചർച്ചാ വിഷയമാണ്.

മത-സാമുദായിക ഘടകങ്ങൾ കോവളത്തെ വോട്ടിംഗിൽ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ മുന്നണികൾക്ക് സംശയമില്ല. ലാറ്റിൻ കാതലിക്, നാടാർ, ദളിത് വോട്ടുകൾ പരമാവധി ഉറപ്പിക്കാൻ വിൻസെന്റ് ശ്രമിക്കുമ്പോൾ അതേ പരിശ്രമങ്ങൾ തന്നെ ഭഗത് റൂഫസിലൂടെ ഇടതുമുന്നണിയും പയറ്റുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വോട്ടുകൾക്കു പുറമേ ഈഴവ വോട്ടുകൾ കൂടി സമാഹരിക്കാനാണ് ബി ജെ പി ശ്രമം. സി പിഎംലെ കൊഴിഞ്ഞു പോക്കും പ്രാദേശികനേതാക്കളുടെ ബി ജെ പി പ്രവേശവും ഇടതുമുന്നണിക്ക് തലവേദനയാണ്. എന്നാൽ ജനകീയ നേതാവെന്ന നിലയിൽ മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് യുഡിഎഫ്..

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞