ശരി, അപ്പോൾ പോളിംഗ് ബൂത്തിൽ കാണാം.
ഹബീബ് വെമ്പായം
7 April 2026, 10:20 am
ഇനി രണ്ടു നാൾ വിധി എഴുത്തിന്..
ഏതാണ്ട് എഴുന്നേറ്റി അമ്പതോളം സ്ഥാനാർത്ഥികൾ നൂറ്റി നാല്പതു മണ്ഡലങ്ങളിൽ ജനസമ്മിതിക്കായി മൽസരിക്കുന്നു.
പ്രധാനമായും 420 പേരാണ് മൂന്നു മുന്നണികൾക്കായി മാറ്റുരയ്ക്കുന്നത്. പല ദേശീയ കക്ഷികളും സ്വതന്ത്രരും ചില വിമതരും രംഗത്തുണ്ട്. കാതലായ വിഷയങ്ങളെ അധികരിച്ച് മൽസരിക്കുന്ന എസ് യു സി ഐ പോലുള്ള കക്ഷികൾ ഉണ്ടങ്കിലും ആ ശബ്ദങ്ങൾ ഹൈവോൾട്ടേജിൽ നിശബ്ദമാകുന്നു..
യഥാർത്ഥത്തിൽ ആസ്തി നിർമാണ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.ബഹുമാന്യതയും പ്രിവിലേജും വമ്പിച്ച സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്ന ആസ്തി നിർമാണം!
പ്രതിബദ്ധതയും ത്യാഗവും മഹത്തായ ലക്ഷ്യങ്ങൾക്കായുള്ള സാക്ഷാത്കാരം എന്നൊക്കെ പുട്ടിനു പീര പോലെ പറയുമെങ്കിലും ആത്യന്തികമായി അധികാരം നുണയാനുള്ള ആർത്തിയാണെങ്ങും.മനുഷ്യ സഹജമായ വികാരം തന്നെയാണ് മുന്നിൽ. പാർട്ടികളും പാർട്ടി സംവിധാനങ്ങളും ഈ നിലയിൽ തന്നെയാണ് പടുത്തുയർത്തിയിട്ടുള്ളത്.
ജനാധിപത്യം ഇവിടെ ജനങ്ങൾക്കെന്നു പറയുമെങ്കിലും അതിന്റെ ഗുണഭോക്താക്കൾ രാഷ്ട്രീയ കക്ഷികളാണ്. അവർക്കാണ് മാൻഡേറ്റ്.അങ്ങനെ കാര്യശേഷി ഇല്ലാത്തവരും യോഗ്യത ഇല്ലാത്തവരും കാര്യപ്രാപ്തി ഇല്ലാത്തവരും എം എൽ എമാരാകുന്നു.മന്ത്രിമാരാകുന്നു. പണ്ട് ചെയ്തു കൂട്ടിയ സാമൂഹിക ദ്രോഹങ്ങളും വീവരക്കേടുകളും മഹാ കൃത്യങ്ങളായി വാഴ്ത്തപ്പെടുന്നു.
ജനാധിപത്യം എന്ന ആശയം മഹത്തരമാകുന്നത് അതിന്റെ വിശ്വസ്തമായ നിർവഹണത്തിലും സമർപ്പണത്തിലുമാണ്. ജനാധിപത്യ വിരുദ്ധതയും അമിതാധികാര വ്യഗ്രതയും ജനാധിപത്യ സരണികളിലൂടെ കടന്നു വരുന്നത് ആപത്കരമായി മാറാം...
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



