ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണം പണക്കൊഴുപ്പിന്റെ പേരിൽ മാത്രമല്ല, പ്രയോഗ ഭാഷയുടെ പേരിൽക്കൂടി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തും.
പിണറായി വിജയന്റെ ധാർഷ്ട്യവും പരുക്കൻ സ്വഭാവവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഉറപ്പുള്ളതിനാൽ അത് പി ആറിലൂടെ മറികടക്കാനുള്ള ശ്രമം ആവശ്യമായി വന്നു. മോഹൻലാലിന്റെ ജനപ്രിയതയും പൊതു സ്വീകാര്യതയും മുതലെടുത്ത് ഒരു അഭിമുഖം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ഖജനാവിൽ നിന്നു തന്നെ പണം മുടക്കി. ദോഷം പറയരുത്. അഭിമുഖത്തിൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം നേടിയ ലാലേട്ടനെയും അതിശയിപ്പിക്കുന്ന അഭിനയമായിരുന്നു പിണറായിയുടേത്. ചാനലായ ചാനലുകളിലെല്ലാം കേരളീയർ കണ്ട ആ അഭിമുഖം പിണറായിലെ അലക്കി വെളുപ്പിച്ച് അയയിൽ ഉണങ്ങാനിട്ടു. ഇത്രേം നല്ലവനായ ഒരാളെയാണല്ലോ നമ്മൾ ഇത്രയും നാൾ വെറുതേ തെറ്റിദ്ധരിച്ചതെന്ന് എല്ലാരും മൂക്കിൽ കൈ വച്ച് പശ്ചാത്തപിച്ചു.
പ്രസംഗമധ്യേ ചോദ്യം ചോദിക്കാൻ ശ്രമിച്ച സ്വന്തം പാർട്ടി അനുഭാവി തന്നെയായ ഒരാളോട് അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന ആഭാസ പരാമർശവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായി. സാമാന്യ ഭാഷയിൽ പറഞ്ഞാൽ 'പോയി നിന്റെ തന്തയോട് ചോദിക്ക്' എന്നുതന്നെയാണ് ആ പ്രയോഗത്തിന് അർത്ഥം.
പിണറായി നിലവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി, പിണറായിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്തിന്റെ ഒരു മോഹൻലാൽ സംഭാഷണം കടമടുത്ത് 'നീപോ മോനേ ദിനേശാ' എന്നത് 'നീ പോ മോനേ, വിജയൻ ' എന്നാക്കി പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. പിണറായിക്ക് ഭരണത്തിൽ നിന്ന് പുറത്തു പോകാൻ സമയായി എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് പോപ്പുലർ സിനിമാ സംഭാഷണം രേവന്ത് റെഡ്‌ഡി പ്രയോഗിച്ചത്. എന്നാൽ അത് സഹിഷ്ണുതയോടെ സ്വീകരിക്കാൻ പിആർ കൊണ്ട് വെളുപ്പിച്ചു വച്ച പിണറായിസത്തിന് കഴിഞ്ഞില്ല. ഒരുസംസ്ഥാനത്തിന്റെയാകെ വികാരം എതിരാക്കാൻ പോന്ന തെറി പറഞ്ഞ മുഖ്യമന്ത്രി തെലങ്കാനയിലുള്ള മലയാളികളുടെ കാര്യം പോലും പരിഗണിച്ചുമില്ല.
ലാൽ സലാം....
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



