സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ജൻ സി വോട്ടർമാരേ, നിങ്ങളും മടികൂടാതെ വോട്ടുചെയ്യാനെത്തുക.
പോളിങ് ബൂത്തിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് (വോട്ടർ ഐഡി, ആധാർ, പാൻ കാർഡ്, മുതലായവ) നിർബന്ധമാണ്
വോട്ട് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടവ: പേര് പരിശോധിക്കുക: വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കുക. അന്തിമ വോട്ടർ പട്ടിക പരിശോധിക്കാൻ CEO കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക. തിരിച്ചറിയൽ കാർഡ്: വോട്ടുർ ഐഡി, ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് (ഫോട്ടോ ഉള്ളത്) എന്നിവയിൽ ഏതെങ്കിലും ഒന്ന് കൈയ്യിൽ കരുതുക.
വോട്ട് രേഖപ്പെടുത്തൽ: EVM-ൽ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തുക. 'ബീപ്' ശബ്ദം കേൾക്കുന്നത് വരെ കാത്തിരിക്കുക. VVPAT പരിശോധന: VVPAT മെഷീനിലെ സുതാര്യമായ വിൻഡോയിൽ, നിങ്ങൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവുമുള്ള സ്ലിപ്പ് 7 സെക്കൻഡ് കാണാം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



