NewsAd1
നിയമസഭാ തെരഞ്ഞെടുപ്പ്:പോളിംഗ് 80 ശതമാനത്തോളം: ഇനി കൂട്ടിയും കിഴിച്ചും മേയ് 4 വരെ.
ന്യൂസ് ഡസ്ക്
9 April 2026, 7:41 pm
main image of news

സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ ഒടുവിലത്തെ അനൗദ്യോഗിക കണക്കനുസരിച്ച് പോളിങ് 78% കടന്നു. 16-ാം നിയമസഭയിലേക്ക് 140 മണ്ഡലങ്ങളിലും രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചില സ്ഥലങ്ങളിൽ EVM–VVPAT സംബന്ധമായ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെങ്കിലും മൊത്തത്തിൽ വോട്ടെടുപ്പ് സുഗമമായി പൂർത്തിയായി. മെയ് 4-നാണ് വോട്ടെണ്ണൽ.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഉയർന്ന പോളിങ് രേഖപ്പെടുത്തി. 2021ലെ തെറിഞ്ഞടുപ്പിൽ 75 ആയിരുന്നു വോട്ടിംഗ് ശതമാനം . തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പൂർണ കണക്ക് അപ്ഡേറ്റ് ചെയ്തുവരികയാണ്. 2.71 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുണ്ടായിരുന്നത്.

 image 2 of news

കാസർഗോഡ്, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 80%-ന് മുകളിൽ പോളിങ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

രാവിലെ 5:30-ന് മോക് പോളിംഗോടെയാണ് വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ വോട്ട് ചെയ്തു. പണം നൽകി കേരളത്തെ വിലയ്ക്കെടുക്കാമെന്ന വ്യാമോഹം വേണ്ട എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
HomeAd1
 image 3 of news

തിരുവനന്തപുരം നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും മുടവൻമുകൾ ബൂത്തിൽ ഒരുമിച്ച് വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധ നേടി. ചലച്ചിത്ര–സാംസ്‌കാരിക മേഖലയിൽ നിന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി ഉൾപ്പെടെയുള്ള താരങ്ങളും വോട്ട് രേഖപ്പെടുത്തി.

കളമശ്ശേരി എച്ച്എംടി സ്കൂൾ ബൂത്തിൽ വിവാഹ വേഷത്തിൽ നവദമ്പതികൾ വോട്ട് ചെയ്യാനെത്തിയ ചിത്രം ഓൾ ഇന്ത്യ റേഡിയോ പങ്കുവെച്ചു. "വ്യക്തിപരമായ ആഘോഷങ്ങൾക്കിടയിലും ജനാധിപത്യ കടമ മറക്കുന്നില്ല" എന്ന കുറിപ്പോടെയുള്ള ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായി

കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ ഹരിപ്പാട് ബൂത്തിൽ വോട്ട് ചെയ്തു.10 വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന് ജനങ്ങൾ 'ഗുഡ് ബൈ' പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് കുറച്ച് വിശ്രമം നൽകാനുള്ള സമയമായെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ജനം വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട് എന്ന രീതിയിലാണ് പ്രതികരിച്ചത്.കേരളത്തിൽ ഇത്തവണ സർപ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യുന്ന ദൃശ്യങ്ങളുൾപ്പെടെ സിസിടിവി നിരീക്ഷണത്തിലാണ് പോളിങ് നടന്നത്.

കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും, തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫും, അക്കൗണ്ട് തുറക്കാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും കളത്തിലുണ്ടായിരുന്നു. മെയ് 23-നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞