കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക 49 മണ്ഡലങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തില്‍ താഴെ വോട്ടിന് വിജയിച്ച മണ്ഡലങ്ങള്‍ ആണ് ഇവ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ 49 സീറ്റില്‍ 33 സീറ്റ് എല്‍ ഡി എഫും 16 സീറ്റ് യു ഡി എഫുമാണ് വിജയിച്ചത്. അഴീക്കോട് (6141), കണ്ണൂര്‍ (1745), കൂത്തുപറമ്പ് (9541), മാനന്തവാടി (9282), കുറ്റിയാടി (333), നാദാപുരം (4036), കൊയിലാണ്ടി (8472), തിരുവമ്പാടി (4643), താനൂര്‍ (985), തവനൂര്‍ (2564), തൃത്താല (3016), തൃശ്ശൂര്‍ (946), ഇരിങ്ങാലക്കുട (5949), വൈപ്പിന്‍ (8201), കുന്നത്തുനാട് (2715), കോതമംഗലം (6605), ദേവികുളം (7848), ഇടുക്കി (5573), പീരുമേട് (1835), ചങ്ങനാശ്ശേരി (6059), അരൂര്‍ (7013), ചേര്‍ത്തല (6148), കുട്ടനാട് (5515), കായംകുളം (6298), റാന്നി (1285), കോന്നി (8508), അടൂര്‍ (2919), ചവറ (1096), കുന്നത്തൂര്‍ (3009), കൊല്ലം (2072), തിരുവനന്തപുരം (7089), നേമം (3949), അരുവിക്കര (5046). എന്നിവയാണ് എല്‍ഡിഎഫ് വിജയിച്ചത്.
ഇതിന് പുറമെ രാഷ്ട്രീയ മാറ്റങ്ങള്‍ കാരണം സവിശേഷ ശ്രദ്ധ നേടിയ മണ്ഡലങ്ങളും ഉണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നാം സ്ഥാനത്ത് എത്തിയ 11 ഉം രണ്ടാം സ്ഥാനത്തുള്ള ഒമ്പതും മണ്ഡലങ്ങളുണ്ട്.
പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ കളംമാറ്റത്തിനെ തുടര്‍ന്ന് കടുത്ത മത്സരം നടക്കുന്ന അമ്പലപ്പുഴ, കൊട്ടാരക്കര, പയ്യന്നൂര്‍, തളിപ്പറമ്പ്, ഒറ്റപ്പാലം, ബേപ്പൂര്‍, നാട്ടിക മണ്ഡലങ്ങളിലെ ഫലവും കേരളം ഉറ്റുനോക്കുന്നവയാണ്. കേരള ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്നതിലേറെ ഭാവി കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഈ മണ്ഡലങ്ങളിലെ ഫലം നല്‍കുന്ന സൂചനകള്‍ അതിപ്രധാനമായിരിക്കും
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



