യു ഡി എഫ് വ്യക്തമായ മേൽക്കൈയ്യോടെ ( 91-102)അധികാരത്തിലെത്തും.റാഷിദ് സി പി യുടെ തെരഞ്ഞെടുപ്പു പ്രവചനമെത്തി
ന്യൂസ് ഡസ്ക്
10 April 2026, 11:25 am
ഏറ്റവും കൃത്യതയുള്ള തെരഞ്ഞെടുപ്പു ഫലപ്രവചനത്തിലൂടെ ശ്രദ്ധേയനാണ് കോഴിക്കോട് സ്വദേശി റാഷിദ് സി.പി. സംസ്ഥാനത്തെ വോട്ടെടുപ്പ് വിലയിരുത്തിയ ശേഷം റാഷിദ് പുറത്തുവിട്ട പ്രവചനം ഇപ്രകാരമാണ്.
യു ഡി എഫ് 91 - 102 ( 41.5 % - 45. % ) എൽ ഡി എഫ് 38 - 48 ( 36.5% - 39.5 % ) എൻ ഡി എ 1 - 3 ( 14 % - 17 % )
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ആണ് യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ കാരണമാക്കുന്നതെന്ന് റാഷിദ് വിലയിരുത്തുന്നു.
(ഇടതു സർക്കാരിന്റെ /മുന്നണിയുടെ)സ്വജന പക്ഷപാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ
തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തിയതായും റാഷിദ് വ്യക്തമാക്കുന്നു.
പിണറായി വിജയന്റെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചതായും പ്രവചനത്തിൽ റാഷിദ് അഭിപ്രായപ്പെടുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



