NewsAd1
മൂന്നാം തിയതി വരെ വിജയമുറപ്പിച്ച് മുന്നണികൾ
മോഹൻ കെ
12 April 2026, 4:06 am
main image of news

മഴ പെയ്തൊഴിഞ്ഞാലും മരം പെയ്യും. തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങളിൽ മുഴുകി അടുത്ത മൂന്നുവരെ തള്ളി നീക്കണം. തലങ്ങും വിലങ്ങും തെരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് ഊളായിടുകയാണ് മാധ്യമങ്ങളും നിരീക്ഷകരും.

ഭരണ വിരുദ്ധ വികാരത്തെ കേരളത്തിൽ ഒരിടത്തും കണ്ടെത്തായില്ലെന്ന് ഇതു തിരഞ്ഞു പോയവർ പറയുന്നു.താഴെ തട്ടിലെ റിപ്പോർട്ട് പ്രകാരം എൽഡിഎഫ് വീണ്ടും ഭരണം പിടിക്കുമെന്ന് ബേബി സഖാവും ആണയിടുന്നു.

 image 2 of news

ബൂത്തുകളിൽ തള്ളിക്കയറ്റം കാണാനായില്ല എന്നാണ് ഇടതു മുന്നണി വാദം. കഴിഞ്ഞ 25 വർഷങ്ങളായി ജയിക്കുന്ന 22 സീറ്റുകളും 15 വർഷമായി ജയിക്കുന്ന 60 മണ്ഡലങ്ങളും ഭരണത്തുടർച്ചക്കു വഴിവെട്ടുമെന്ന് ഇടതു മുന്നണി കരുതുന്നു. എന്നാൽ 25 കൊല്ലം സീറ്റുകൾ എല്ലാം തൂത്തുവാരിയവർ ബംഗാളിൽ സംപൂജ്യർ ആയ ചരിത്രവും ഓർക്കണം.

പ്രചാരണത്തിന് കൂടുതൽ പണമൊഴുക്കിയത് ഭരണമുന്നണിയാണെങ്കിലും നേട്ടം യുഡിഎഫിനായിരുന്നുവെന്ന് തോന്നുന്നു. വി ഡി സതീശൻ പ്രപ്രകടിപ്പിച്ച ശക്തമായ ആത്മവിശ്വാസവും നൂറക്ക സംഖ്യ തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന ഇടിവെട്ട് ടാഗ് ലൈനും ജൻ സി യെയും മുന്നണികളിൽ ആടിനിന്ന പ്രവർത്തകരെയും യുഡിഎഫിന് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ അതിശയിക്കേണ്ടതില്ല.
HomeAd1
 image 3 of news

കേന്ദ്രം ഭരിക്കുന്ന പാർട്ടി കേരളത്തിൽ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് നീങ്ങുന്നത്. ഈ തെരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ അവർക്ക് ഒരു ടെസ്റ്റ് ഡോസാണ്. അവർ ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പു വർഷത്തിലേക്കുള്ള സുചിന്തിതമായ ചുവടുവയ്പ്പ്..

പുതുതായി വോട്ട് ചെയ്തവരുടെ കണക്ക് ഒരുലക്ഷം മുതൽ എട്ടുലക്ഷം വരെയാണെന്നു വിവിധ കണക്കുകളാണ് പുറത്തു വരുന്നത്. സ്ത്രീകളുടെ ശതമാനത്തിലെ വർധനയും കരുതണം. എങ്കിലും ശരിയായ കണക്കുകൾക്ക് കാത്തിരിക്കണം. തോൽക്കുന്ന മുന്നണിയുടെ മർമ്മത്തടിച്ചു വീഴ്ത്തുന്നത് ഈ വോട്ടുകളാകാം.ചരിത്രത്തിൽ മഹാ ചട്ടമ്പികളെ വീഴ്ത്തിയത് ടീനേജുകളും സ്ത്രീകളുമാണല്ലോ

 image 4 of news

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞