NewsAd1
ഡാഷ് മോൻമാരുടെ ഗീർവാണങ്ങൾ
രമ്യാ മുകുന്ദൻ
13 April 2026, 9:25 am
main image of news

ഭരണം പിടിക്കുന്ന അഭാജ്യ സംഖ്യകൾ തിട്ടപ്പെടുത്താൻ കൂട്ടലും കിഴിക്കലുമായി കണക്കപിള്ളമാരുടെ സംസ്ഥാന സമിതി യോഗങ്ങൾ തകൃതി.

തൊണ്ണൂറിലധികമെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോഴും എഴുപത്തിയഞ്ചിലധികം എന്നാണ് വിലയിരുത്തൽ. അപ്പോൾ ഭരണ വിരുദ്ധ വികാരമില്ലെന്ന് പറയുന്നതിന്റെ പൊരുളെന്ത്.
പാർട്ടി പത്രത്തിൽ നിന്നു വിരമിച്ച ഒരാൾ 71സീറ്റുവരെ മണ്ഡലം തിരിച്ച കണക്കുകളുമായി പോസ്റ്റിടുന്നു. തോറ്റാലും തോറ്റതായി സമ്മതിക്കാത്തവരാണ് പുരോഗമനക്കാർ !

തോറ്റാലും ജയിച്ചാലും നഷ്ടമൊന്നുമില്ല.5 സ്റ്റാർ റേറ്റിംഗുള്ള വമ്പിച്ച മൂലധന നിക്ഷേപങ്ങൾ നടത്താൻ പാർട്ടിക്ക് കഴിഞ്ഞു.ആയിരക്കണക്കിനു പാർട്ടിക്കാർക്ക് ഉന്നത ജീവിത സൗകര്യങ്ങൾ ലഭ്യമാക്കി..അനർഹർക്കൊക്കെ സ്ഥാനമാനങ്ങൾ ലഭിച്ചു. ഭീഷണിയുടെ നിറവിൽ ബഹുജന സംഘടനകളിലേക്ക് ആയിരങ്ങളെ ആട്ടിൻ പറ്റം പോലെ കടത്തി വിടാൻ പറ്റി. പാർട്ടി പത്രത്തിന്റെ സർക്കുലേഷൻ ലക്ഷത്തിലാക്കാൻ സാധിച്ചു. സർക്കുലേഷർ സ്ട്രാറ്റജിയിൽ ആദ്യമായി ഒരു ലോക മാതൃക നിർമിച്ചെടുക്കാനും കഴിഞ്ഞത് ചെറിയ കാര്യമല്ല.

സഹകരണ മേഖലയുടെ ബിനാമിവൽക്കരണം അവാർഡിനർഹമായ നൂതന ആശയമായിരുന്നു.ഇവന്റ് മാനജ്മെന്റിനെ ഭരണത്തിന്റെ എല്ലാ ഘടകങ്ങളിലും ഇഴചേർക്കാനുമായി.
HomeAd1
 image 3 of news

അഞ്ചുലക്ഷം കോടി കടമെടുത്തു നാടിനെ കുളം തോണ്ടിയാലെന്ത്. ദുരിതങ്ങൾക്കും പരിവട്ടങ്ങൾക്കും കുറവൊന്നുമില്ലല്ലോ..

കടം വീട്ടാൻ ആന്ധ്രാ സർക്കാർ പതിനായിരം ഏക്കർ വിൽക്കുന്നതായി ഇന്ന് വാർത്തയുണ്ട്. നമുക്കു വിൽക്കാനുള്ളത് വിറ്റു പോകാത്ത ഗീർവാണങ്ങൾ മാത്രം!.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞