NewsAd1
മെഡിസെപ്പ് ഉണ്ടോ സഖാവേ സർക്കാരാശുപത്രിയിൽ മരിക്കാൻ !
മോഹനൻ കെ
23 April 2026, 8:56 am
main image of news

പച്ചപ്പരിഷ്കാരികളും ബുദ്ധി ജീവികളും വലിയ വായിൽ വർത്തമാനവുമായി ചുറ്റിത്തിരിയുന്ന സർക്കാർ വിലാസം സേട്ടൻമാരും സേച്ചിമാരും വാദ്ധ്യാന്മാരും,യൂണിയനുകളുടെയും സർക്കാരിന്റെയും ചൂഷണ ഉപാധികളാകാൻ സവിനയം നിന്നു കൊടുക്കുന്ന തറക്കൂട്ടങ്ങളായി മാറിയിട്ട് കാലമേറെയായി. ഗതികേടും ധാരണക്കുറവും അഹങ്കാരവും ആളുകളിക്കലും ഒക്കെ അതിനു കാരണമാകുന്നുണ്ട്.

തെരഞ്ഞെടുപ്പിനുമുമ്പ് എല്ലാം കിട്ടിപ്പോയേ എന്ന് അലറി വിളിച്ച് എംജി റോഡിൽ നടനമാടിയ ചേട്ടൻമാർ ഇപ്പോൾ എവിടെയാണ് ?സൂത്രം കാട്ടി വോട്ടു പെട്ടിയിലായപ്പോൾ എല്ലാം സ്വാഹ!

മെഡിസെപ്പിന്റെ ക്ലെയിമുകളെല്ലാം നിരന്തരം തിരസ്കരിക്കപ്പെടുന്നു.ചോദിച്ചാൽ സാങ്കേതിക തകരാണെന്ന സ്ഥിരം പല്ലവി. കരാർ കമ്പനി രണ്ടു കമ്പനികൾക്ക് ഉപകരാറുകൾ നൽകിക്കഴിഞ്ഞു.ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളെല്ലാം അങ്ങനെ കച്ചവടക്കാരുടെ കൈകളിലായി. ഈ ഡാറ്റ കൊണ്ട് അവരിനി തകർത്ത് കച്ചവടം ചെയ്തോളും.

സ്വകാര്യ ആശുപത്രികളിൽ എത്തിയാലുടൻ ഇൻഷുറൻസുണ്ടാ എന്നചോദ്യം വരും. മെഡിസെപ്പുണ്ടെന്നു പറഞ്ഞാൽ, ഒന്നുകിൽ കാശുമായി വരാൻ പറയും. അല്ലെങ്കിൽ സർക്കാരാശുപത്രിയിൽ പോയി മരിക്കാം.
HomeAd1
 image 3 of news

ശമ്പള കമ്മീഷൻ ഒരു പ്രലോഭനവും സമരായുധവുമായിത്തീരുമെന്നതിൽ സംശയമില്ല. അഷ്വേർഡ് പെൻഷനും തഥൈവ.ഇതിലെല്ലാം കുടുങ്ങുന്നത് നോൺ ഗസറ്റഡ് യക്ഷൻമാരും യക്ഷികളും മാത്രമാകും!.

സർവീസ് കാലം മുഴുവൻ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുകയും പിന്നീട് പഴിയും തൊഴിയും രോഗവും പരിശിഷ്ടമാകുകയും ചെയ്യുന്ന മഹിത ജീവിതങ്ങൾക്കു സ്വസ്തി !?

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞