NewsAd1
നടൻ ശ്രീനിവാസന് സ്മാരകം
കൊച്ചി ബ്യൂറോ
25 April 2026, 5:01 am
main image of news

അന്തരിച്ച അനശ്വര നടൻ ശ്രീനിവാസന് നാടിന്റെ ആദരം . എറണാകുളം ഉദയം പേരൂർ കണ്ട നാട്ടിൽ സ്മാരകം നിർമ്മിച്ചാണ് നാട് ആ ഓർമ്മയ്ക്ക് ആദരമർപ്പിക്കുന്നത്.

ഉദയംപേരൂർ കണ്ടനാട് പാടശേഖരത്തില്‍
കര്‍ഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്മാരകം നിർമ്മിക്കുന്നത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്തിന്റെ സഹകരണത്തോടെയാണ് സ്മാരകനിര്‍മ്മാണം.

 image 2 of news

ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ശ്രീനിവാസന്‍ നല്‍കിയ സംഭാവനകളെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്.

സ്മാരകത്തിന്റെ പണി അടുത്ത ആഴ്ച പൂര്‍ത്തിയാക്കും. ഗ്രാനൈറ്റില്‍ കൊത്തിയിട്ടുള്ള ശ്രീനിവാസന്റെ ചിത്രവും സ്മാരകത്തില്‍ ഉണ്ടാകും.ശ്രീനിവാസനോടുള്ള നാടിന്റെ സ്‌നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില്‍ യാഥാർത്ഥ്യമാവുന്നത്
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞