വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തീരദേശജനതയുടെ ആശങ്കകൾ ദൂരീകരിച്ചു വേണം നടപ്പാക്കാനെന്ന് മുൻ മന്ത്രി ഡോ.എ നീലലോഹിതദാസ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം - ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ജനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വമ്പൻ വികസനം കൊണ്ടു വരുമെന്നത് വെറും വാക്കാണ്. ദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ പദ്ധതിക്കാവില്ലെന്ന തങ്ങളുടെ നിരീക്ഷണം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് പ്രമുഖ കടൽ - പരിസ്ഥിതി പ്രവർത്തകനായ എ ജെ വിജയൻ പറഞ്ഞു. പദ്ധതിയുടെ തുടർ ഘട്ടങ്ങൾ പൂവാർ വരെയുള്ള തീരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ശക്തമായ പ്രതിരോധമുയരണമെന്നും ശില്പശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച അദ്ദേഹം ആവശ്യപ്പെട്ടു
പുളിങ്കുടി സൺ താരാ കൺവെൻഷൻ സെന്ററിൽ നടന്ന ശില്പശാലയിൽ സമിതി പ്രസിഡന്റ് ജെറോം ദാസ് അധ്യക്ഷത വഹിച്ചു,മുൻ എം എൽ എ അഡ്വ.ജമീല പ്രകാശം, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ,കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസെന്റ്, തിരു. നഗരസഭ കൗൺസിലർമാരായ ജെ. പനിയടിമ, അഫ്സാ സജീന,തിരുവനന്തപുരം നഗരസഭ,കോട്ടുകാൽ,കരുംകുളം ഗ്രാമ പഞ്ചായത്തുകൾ എന്നിവയിലെ മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ,ലത്തീൻ അതിരൂപത, മത്സ്യത്തൊഴിലാളി പരിസ്ഥിതി സംഘടനാ പ്രവർത്തകർ, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.മാധ്യമ പ്രവർത്തകൻ ബി.ടി അനിൽകുമാർ മോഡറേറ്ററായി. ഫ്രഡറിക് തോമസ് ആമുഖപ്രസംഗവും, സെക്രട്ടറി എ. കെ. ഹരികുമാർ സ്വാഗവും, ഹൈസിന്ദ് ലൂയിസ് നന്ദിയും രേഖപ്പെടുത്തി
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



