എ.കെ. പ്രീത ഹൈക്കോടതി അഡീ. ജഡ്ജി
കൊച്ചി ബ്യൂറോ
4 May 2026, 3:46 am
എ.കെ. പ്രീത കേരള ഹൈക്കോടതി അഡീ. ജഡ്ജിയായി ചുമതലയേറ്റു.
ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഹൈക്കോടതി അഭിഭാഷകയായ പ്രീത ഇടുക്കി പീരുമേട് ചെന്തിലകം പരേതനായ അഡ്വ. ബി.ആർ. അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളും എറണാകുളം ഗവ. ലോ കോളജ് റിട്ട. അസോസിയറ്റ് പ്രഫസറും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജ് ഓഫ് ലോ പ്രിൻസിപ്പലുമായ ഡോ. എസ്.എസ്. ഗിരി ശങ്കറിന്‍റെ ഭാര്യയുമാണ്.
തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി 1997ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീ. സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് പീയുസ് എ. കൊറ്റം എന്നിവർ സംസാരിച്ചു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



