വിരിഞ്ഞു (മൂന്ന്) താമര മുകുളങ്ങൾ
തിരു :ബ്യൂറോ
4 May 2026, 6:23 pm
നിയമ സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിക്ക് അഭിമാനവിജയം ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടിക്കൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി ഇതര രാഷ്ട്രീയ കക്ഷികളെ ഞെട്ടിച്ചത്.
ആദ്യന്തം ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ യും മന്ത്രിയുമായ വി ശിവൻ കുട്ടിയെ മലർത്തിയടിച്ചാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആയ ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് രാജീവ് ചന്ദ്രശേഖറിന് നിയമസഭയിലെത്താൻ അവസരമുണ്ടായതിന്റെ ക്രഡിറ്റും അദ്ദേഹത്തിനു തന്നെയാണ് പാർട്ടി നൽകിയിരിക്കുന്നത്. ശബരീനാഥായിരുന്നു ഇവിടത്തെ യു ഡി എഫ് സ്ഥാനാർത്ഥി.
കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ചത് മുൻകേന്ദ്ര മന്ത്രിയും പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ വി മുരളീധരനാണ്. ശബരിമല വിവാദത്തിലുൾപ്പെട്ട കടകംപള്ളിയെ പിന്തള്ളിയുള്ള മുരളീധരന്റെ വിജയവും നിസ്സാരമായി കാണാനാവില്ല
എന്നാൽ ചാത്തന്നൂരിൽ ബി ബി ഗോപകുമാർ നേടിയത് അട്ടിമറി വിജയം.ബിജെപി മൂന്നു മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്ന്
എക്സിറ്റ് പോൾ ഏജൻസികൾ പ്രവചിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



