NewsAd1
കോൺഗ്രസ് മുഖ്യമന്ത്രി : അഴകൊഴമ്പൻ നിലപാടിൽ ആന്റണി.
തോമസ് പി എബ്രഹാം
7 May 2026, 12:08 pm
main image of news

മുഖ്യമന്ത്രി ചര്‍ച്ച അതിന്റെ ഉച്ചസ്ഥായിലെത്തുമ്പോള്‍ വിഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തന്റെ ഇഷ്ടക്കാരാണ് എന്നാണ് എകെ ആന്റണിയുടെ അഭിപ്രായം. എന്നാല്‍ സംഭവങ്ങൾ വഷളാകാൻ എല്ലാ സാധ്യതയും നിലനില്ക്കുമ്പോൾ പോലും നട്ടെല്ലുള്ള നിലപാട് എടുക്കാന്‍ കോൺഗ്രസ്സിലെ തലമുതിർന്ന നേതാവ് എ കെ ആന്റണി ധൈര്യം കാട്ടുന്നില്ല.

കേരളത്തിലെ ജനവികാരം എന്തെന്ന് കോണ്‍ഗ്രസുകാരൊഴിച്ച് മറ്റെല്ലാവര്‍ക്കും അറിയാം. മുസ്ലീം ലീഗ് കാണിച്ച ധൈര്യമെങ്കിലും ഇക്കാര്യത്തിൽ കാണിക്കാന്‍ ആന്റണിക്ക് ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് കഴിയുക.

 image 2 of news

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിയെയും മുന്നണിയേയും മുന്നില്‍ നിന്ന് നയിച്ചത് വിഡി സതീശനാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. ഇക്കാലയളവില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നവരെയും അവരുടെ കഴിവുകളെയും കുറിച്ചും എല്ലാവര്‍ക്കും ബോധ്യമുണ്ട്. മികവാര്‍ന്ന ആസൂത്രണവും പ്രതിരോധവും തീര്‍ത്ത് പ്രതിപക്ഷത്തെ വിജയത്തിലെത്തിച്ചതില്‍ വിഡി സതീശന്റെ പങ്ക് നിര്‍ണായകമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ എന്താണിത്ര പ്രയാസം ?

അധികാരമോഹികള്‍ തലസ്ഥാനത്ത് തകര്‍ത്താടുമ്പോള്‍ ജനവികാരത്തെ കണ്ടില്ലെന്ന് നടിക്കാനാകുമോ. ആരോഗ്യമുള്ളപ്പോഴെല്ലാം പാര്‍ട്ടിയുടെ ബലത്തില്‍ അധികാരത്തിലും ഔദ്യോഗിക സ്ഥാനങ്ങളിലും പദവികളിലും ഇരുന്നിട്ടുള്ളയാളാണ് എ കെ ആന്റണി.തിളക്കമാർന്ന വിജയം നൽകിയ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചു നില്ക്കുമ്പോൾ കോമാളി കളി കളിക്കാതെ ഉത്തരവാദിത്തം നിർവ്വഹിക്കാൻ കോൺഗ്രസ്സിന് ഉത്തരവാദിത്തമുണ്ട്. മുകളിൽ നിന്ന് തർക്കം തീർക്കാനെത്തുന്ന മുകൾ വാസ്നികിനേക്കാൾ ഇക്കാര്യത്തിൽ വാതുറന്ന് അഭിപ്രായം പറയേണ്ടത് എ കെ ആന്റണിയാണ്.ജീവിതത്തിന്റെ ഈ ഘട്ടത്തിലെങ്കിലും ഒരു നിലപാട് എടുക്കാന്‍ ആന്റണി തയ്യാറാകുകയും വേണം.
HomeAd1

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് വിജയവും കണക്കിലെടുക്കുമ്പോള്‍ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും എങ്ങനെയാണ് വിഡി സതീശനോട് ഒപ്പമാവുകയെന്ന് ബഹുജനത്തെപ്പോലെ ചിന്തിക്കാൻ നേതാക്കൾക്ക് കഴിയണം.

ഏറെ പ്രതീക്ഷയോടെയാണ് കേരളജനത യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്. അതിന്റെ ആവേശം കെടുത്തിക്കളയുന്നതാണ് ഇപ്പോള്‍ കാണുന്ന ചര്‍ച്ചകളും വാദപ്രതിവാദങ്ങളും. വിഡി സതീശന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ജനങ്ങളോട് പറയാൻ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും തയ്യാറാവുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

 image 4 of news

എന്നാല്‍ അവര്‍ സ്ഥാനത്തിന് വേണ്ടി ചരട് വലിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന എകെ ആന്റണിയെപ്പോലെയുള്ളവരെങ്കിലും അഴകൊഴമ്പന്‍ നിലപാട് വിട്ട് ഉറച്ച നിലപാട് എടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം മറുപടി നല്‍കും. അത് താങ്ങാന്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നുവരില്ല

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞