മുഖ്യമന്ത്രി ആര്?
തിരു :ബ്യൂറോ
7 May 2026, 4:35 pm
മൂന്ന് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം .വി.ഡി.സതീശൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന സൂചനകൾ ശക്തമാവുന്നു.
എ.ഐ സി.സി നിരീക്ഷകരായി എത്തിയ മുകൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി നിയുക്ത കോൺഗ്രസ്സ് എം.എൽ ഏമാരുടെ അഭിപ്രായം ആരാഞ്ഞു വരികയായിരുന്നു. ഭൂരിപക്ഷം പേരും പറഞ്ഞത് കെ സി യുടെ പേരാണെങ്കിലും വി.ഡി.സതീശന്റെ പേരിലുള്ള ജനവികാരം മാനിക്കണമെന്ന അഭിപ്രായവുമുണ്ട്
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ എ ഐ സി സി ജനറൽ സെക്രട്ടറിയായ കെ.സി വേണു ഗോപാൽ നിർണ്ണായകപങ്ക് വഹിച്ചിരുന്നു. തനിക്ക് താത്പര്യമുളവരെ ഉൾപ്പെടുത്താവുന്നത്ര ലിസ്റ്റിൽ പ്പെടുത്തി കെ.സി അപ്രമാദിത്തം ഉറപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയാവാൻ സാധ്യത ഏറെയുള്ളത് കെ.സി ക്കാണെന്ന പ്രതീതിയുണ്ടാവാൻ കാരണമിതാണ്.
അതേ സമയം 102 എന്ന മാന്ത്രിക സംഖ്യയിലേക്ക് യുഡിഎഫ് സീറ്റുകൾ വർധിക്കാൻ കാരണമായത് വി.ഡി സതീശന്റെ കർക്കശവും വിശ്വസനീയവുമായ നിലപാടുകളാലാണെന്ന് വിജയിച്ചെത്തിയവരുടെ പൊതുവികാരമായിരുന്നു.
പ്രഖ്യാപനം ഞായറാഴ്ച നടക്കാവുന്ന വിധത്തിൽ കാര്യങ്ങൾ മുമ്പോട്ടു കൊണ്ടു പോകാനാണ് കോൺഗ്രസ്സ് തീരുമാനം.
രമേശ് ചെന്നിത്തലയ്ക്ക് നിയുക്ത എം എൽ എമാരുടെ കാര്യമായ പിന്തുണ ലഭിച്ചില്ല. ഘടക കക്ഷി നേതാക്കൾ വി.ഡി സതീശന് അനുകൂലമായാണ് നിലപാട് അറിയിച്ചത്.
കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രി ആരാവുമെന്നതിൽ ഉദ്വേഗം ബാക്കിയാവുകയാണ്. .
20 ന് മുമ്പ് സത്യപ്രതിജ്ഞ നടത്താനുള്ള ഒരുക്കങ്ങൾക്കും അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ, രേവന്ത റഡ്ഡിയുൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



