NewsAd1
കെ.സി.ക്കെന്താ കൊമ്പുണ്ടാ?
മോഹന കൃഷ്ണൻ
8 May 2026, 3:04 pm
main image of news

മുഖ്യമന്ത്രി പദത്തിനായുള്ള തർക്കവിതർക്കങ്ങളും അവകാശ വാദങ്ങളും കനക്കുമ്പോൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മൗലികമായി എടുത്ത തീരുമാനങ്ങളിലൊന്ന് മറന്നു പോവുന്നു. എംപിമാർ മൽസരിക്കണ്ടതില്ല എന്നതായിരുന്നു അത്.

തീരുമാനങ്ങൾക്ക് കടക വിരുദ്ധമാണ് ഒരു സിറ്റിങ് എംപിയുടെ തന്നെ ഈ പദവിക്കുള്ള മൽസരം.ഇതു മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്.മറ്റു എംപിമാർക്കുള്ള അവകാശ നിഷേധം കൂടിയാണ്.

 image 2 of news

തീർത്തും അനുചിതമായ നടപടിയാണ് നിരീക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരുവനെ തഴുകയും മറ്റുള്ളവർ താഴ്ത്തപ്പെടുകയും ചെയ്തു. ഏത് എംപിയേയും നിർദ്ദേശിക്കാമെന്ന് നിരീക്ഷകർ വ്യക്തമായി സൂചിപ്പിക്കണമായിരുന്നു.തുല്യ നീതി വേണമല്ലോ. സെലക്ടീവ് സെലക്ഷൻ എങ്ങനെ ശരിയാകും.

റഫറിയാകേണ്ട ആൾ ഗാലറിയിലിരുന്ന് ഗോളടിക്കുമ്പോൾ നിലവിലെ എല്ലാ കോൺഗ്രസ് എംപിമാരും ആ ആനുകൂല്യത്തിന് അർഹരാണ്. ആ വിവേകം നിരീഷകർക്ക് ഇല്ലാതെ പോയി.
HomeAd1
 image 3 of news

ചുരുക്കത്തിൽ വിഭാഗീയതയും കിടമൽസരവും സൃഷ്ടിക്കുന്നതിലും പാർട്ടിയെ ദുർബലമാക്കാനും ഹൈക്കമാൻഡ് മുഖ്യ പങ്കു വഹിച്ചു എന്ന് പറയേണ്ടി വരും.

ഹൈക്കമാൻഡിലെ മുഖ്യ കാര്യദർശികളിലൊരൾ തന്നെ സംസ്ഥാനത്ത് സംഘടനയെ തളർത്താൻ ഒരുമ്പെടുന്നതിൽ എന്തു കാവ്യനീതിയാണുള്ളത്. അതു ചെറുക്കാൻ കഴിയാതെ പോകുന്നത് ദുരന്തമാണ്.

 image 4 of news

നിയമസഭയിലേക്ക് മൽസരിക്കാൻ അതിയായി ആഗ്രഹിച്ച ഒട്ടേറെ എംപിമാരുടെ താത്പര്യങ്ങളെ കെസിയുടെ വരവിലൂടെ തച്ചുടയ്ക്കുമ്പോൾ രൂപപ്പെടുന്നത് വലിയ തകർച്ചകളാകും.കാരണം ഇതിലൊരു തരി ന്യായമോ നീതിയോ ഇല്ലെന്നതാണ്. ഉള്ളത് അവധാനതക്കുറവും അധികാരക്കൊതിയും മാത്രം.

കൂടുതൽ പേർക്ക് അവസരം ഒരുക്കിയും പാർട്ടി താത്പര്യങ്ങൾ കണക്കിലെടുത്തുമുള്ള വിഡിയുടെ തീരുമാനങ്ങൾ പലതും അദ്ദേഹത്തിനു തന്നെ പാരയാകുന്നു.എംപിമാർ എതിരായതിനു പുറമേയാണിത്.

സ്വന്തം പദവി പൂർണമായും ദുരുപയോഗപ്പെടുത്തി അംഗങ്ങളെ തന്റെ പക്ഷത്തു കൊണ്ടു വന്നതു എങ്ങിനെ മാതൃകാപരമായ പ്രവർത്തിയാകും? താത്പര്യമുണ്ടായിരുന്നു എങ്കിൽ സംസ്ഥാനത്ത് പ്രവർത്തിച്ചു മത്സരിക്കണമായിരുന്നു നല്ല രാഷ്ട്രീയം അദ്ദേഹത്തിനു അകലെയാണെന്നു തോന്നുന്നു.

പട നയിച്ചവനാണ് നാടു നയിക്കേണ്ടത്.സൂത്രം കാണിച്ചുള്ള തരികിടകൾ ആരെയും സഹായിക്കില്ല. സീറ്റിനു വേണ്ടി ഒരുപാടു പോരാടിയ സുധാകരൻ എത്ര ശരിയായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
അമ്മക്കു പ്രസവ വേദന.മോൾക്ക് വീണവായന.കേരളാ പ്രശ്നം ദില്ലിയിൽ പുകയുമ്പോൾ രാഹുൽ ഗാന്ധി ഹരിയാനാ യാത്രക്കു തയ്യാറെടുക്കുന്ന തിരക്കിലാണ്. ഒരൊറ്റ നീക്കം കൊണ്ട് അദ്ദേഹത്തിനു പരിഹരിക്കാൻ കഴിയുന്ന പ്രശ്നം. അദ്ദേഹത്തിന്റെ ഈ സമീപനം ഏത്ര നിരുത്തരവാദപരവും നിഷേധാത്മകവുമാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞