കേരളത്തിൽ സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിയുടെ കാരണം തേടുകയാണ് ഇടതു പക്ഷം. എന്നാൽ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം വിവരിക്കുകയാണ് ഇടതു സഹയാത്രികനായ ഡോ ബി ഇക്ബാൽ . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ നിന്ന്.
ട്രെയിൻ എത്താറായി എന്ന അനൗൺസ്‌മെന്റ് വന്ന നിമിഷം, അയാൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്ന് എൻ്റെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ മുഖത്ത് തുപ്പിയാൽ ഞങ്ങൾ തുടച്ചുകളയും, എന്നാൽ കാർക്കിച്ചു തുപ്പിയാൽ നിങ്ങളെ ഞങ്ങൾ തൂത്തെറിയും; മനസ്സിലാക്കിക്കോ!” ഇത്രയും പറഞ്ഞ് അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നുനീങ്ങി.
അപരിചിതനായ ആ മനുഷ്യൻ എന്തിനാണ് എന്നെ ലക്ഷ്യമിട്ട് അത്തരമൊരു പ്രകോപനം നടത്തിയത് എന്നതിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടും എനിക്ക് വ്യക്തത ലഭിച്ചില്ല. ഒരു ഡോക്ടർ, ശാസ്ത്ര പ്രചാരകൻ, അല്ലെങ്കിൽ ഇടതുപക്ഷ സഹയാത്രികൻ എന്നിങ്ങനെയുള്ള എന്റെ സാമൂഹിക സ്വത്വങ്ങളിൽ ഏതിനെതിരെയാവാം അയാൾ വിരൽചൂണ്ടിയത്?
വ്യക്തിപരമായ വിരോധത്തേക്കാളുപരി, തങ്ങൾ ഇഷ്ടപ്പെടുന്ന രാഷ്ടീയപ്രസ്ഥാനങ്ങളോടും അതിന്റെ പ്രതിനിധികളോടും ജനങ്ങൾക്കുണ്ടായ കടുത്ത അതൃപ്തിയുടെ പ്രതിഫലനമായിട്ടാണ് ആ വാക്കുകൾ എനിക്ക് അനുഭവപ്പെട്ടത്. ഇതൊരു താത്ക്കാലിക പ്രതിഭാസമാകട്ടെ എന്നാണെൻ്റെ ആഗ്രഹം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



