NewsAd1
നാളെയാണ് താലി മംഗളം....
സുദീപ് നീലേശ്വരം
13 May 2026, 3:35 pm
main image of news

അനിയത്തിയെ കാട്ടി ചേച്ചിയെ കെട്ടിച്ചു കൊടുക്കുന്ന പരിപാടി പണ്ട് മലയാളി നടത്തി വന്ന കൗശലമായിരുന്നു..

ദില്ലിയിൽ അതിന്റെ റപ്ളിക്ക ആയിരുന്നു വരട്ടി എടുത്തത്. കണ്ണും കാതും അടഞ്ഞു പോയ വയോധികനെ വട്ടുപിടിപ്പിക്കുകയാണ് അനന്തരവന്മാർ.

 image 2 of news

രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ അമിത് ഷായെക്കാൾ തിടുക്കം കോൺഗ്രസ് നേതൃത്വത്തിനാണെന്നു തോന്നുന്നു.

ചരിത്രത്തിന്റെ തോന്ന്യാസം കൊണ്ട് മുൾക്കിരീടം ചൂടേണ്ടി വന്ന രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നില എത്ര ദയനീയമാണ്.
നാട്ടിലേക്കുള്ള വഴി മറന്ന് പോയ കുറെപേരുടെ വഴിയമ്പലമായി ,കഷായവും കുഴമ്പുമായി എഐസിസി.മാറരുതല്ലോ.
HomeAd1
 image 3 of news

ഒരു സംസ്ഥാനത്തും കോൺഗ്രസ് മുന്നേറരുതേ എന്ന് പ്രാർത്ഥിക്കാൻ തോന്നുന്നു. നേതാവിനെ തിരഞ്ഞെടുക്കുന്നത് മൽസരിച്ചു ജയിക്കുന്നതിനേക്കാൾ ബുദ്ധി മുട്ടുള്ള കാര്യമാണ്. . ഹൈക്കമാൻഡ് എന്ന കനത്ത പേരുപോലും താങ്ങാനാവാത്ത വിധം സംവിധാനം ജീർണതയിലാണ്.

അസമിൽ ഇന്നലെ ആയിരുന്നു സത്യപ്രതിജ്ഞ. പുതുച്ചേരിയിൽ ഇന്നും. ആ ലോജിക്കു പോലും പറയാൻ ചുണയുള്ള കോൺഗ്രസുകാരൻ ഇല്ലാതെ പോയല്ലോ ഭഗവാനെ!?

 image 4 of news

ഉത്തരേന്ത്യ നിരാകരിക്കുമ്പോൾ മൽസരിക്കാൻ ചുരം കയറി വരാൻ കഴിയുന്ന തീരുമാനമാണ് പ്രിയങ്കയും രാഹുലും എടുക്കേണ്ടത്. അവരിലാണ് കോൺഗ്രസിന്റെ പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കെസി വേണുഗോപാലിന് രാഹുൽ ഒരു കാർ സമ്മാനിച്ചു എന്നു വാർത്തയുണ്ട്. അതിനു പിന്നിലുള്ള ചേതോവികാരം എന്തന്ന് അറിയില്ല.
കോൺഗ്രസ് ജീവിക്കണോ അടിയന്തിരം നടത്തണോ എന്ന് മൂപ്പിലാന്മാർ നാളെ വെളുപ്പിനു പറയും.
ഈ വയസ്സാം കാലത്തും കാത്തു വെക്കുന്ന പരിണാമഗുപ്തിയെ !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞