പിണറായിക്ക് ഗവർണറുടെ 'നന്ദി'
തിരു: ബ്യൂറോ
13 May 2026, 5:13 pm
ലോക്ഭവനിൽ പിണറായിയുടെ സൗഹൃദ സന്ദർശനം. ഉച്ചയോടെ ലോക് ഭവനിലെത്തിയ കാവല്‍ മുഖ്യമന്ത്രിയെ കസവ് ഷാള്‍ അണിയിച്ച് ഗവര്‍ണര്‍ സ്വീകരിച്ചു. വെള്ള മുണ്ടും ഷര്‍ട്ടിനുള്ള തുണിയും നല്‍കി. നന്ദിയുടെ വെങ്കലപ്രതിമയും സമ്മാനിച്ചു.
മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജി സമർപ്പിക്കാൻ പിണറായി വിജയന്‍ ലോക് ഭവനില്‍ എത്തിയിരുന്നില്ല. ദൂതന്‍ വശം കത്ത് കൊടുത്തയ്ക്കുകയായിരുന്നു.
രാജിക്കാര്യം സംസാരിക്കാൻ ഗവര്‍ണറെ വിളിച്ചപ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ നേരില്‍ കാണണം എന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചായിരുന്നു ഇന്നത്തെ സന്ദർശനം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



