NewsAd1
കളരിപ്പയറ്റ് സ്കൂളുകളിൽ പരിശീലിപ്പിക്കണം.
തിരു: ബ്യൂറോ
13 May 2026, 5:57 pm
main image of news

രാജ്യത്തെ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റ് എല്ലാ വിദ്യാലയങ്ങളിലും പരിശീലിപ്പിക്കണമെന്ന് പ്രമുഖ തമിഴ് സിനിമാ താരം സൂര്യ അഭിപ്രായപ്പെട്ടു.

പുതിയ ചിത്രം കറുപ്പിന്റെ പ്രചാരണാർത്ഥം തിരുവനന്തപുരത്തെത്തിയ സൂര്യ, നിശാഗന്ധിയിലെ വേദിയിൽ അരങ്ങേറിയ തിരുവനന്തപുരം അഗസ്ത്യത്തിന്റെ കളരി അവതരണത്തെക്കുറിച്ച് വാചാലമായാണ് പ്രതികരിച്ചത്.

 image 2 of news

കുറഞ്ഞത് 15 വർഷത്തെ നിരന്തര പരിശീലനമില്ലാതെ കളരിപ്പയറ്റ് അഗസ്ത്യം അവതരിച്ചതു പോലെ ഇത്ര ആകർഷകമായി അവതരിപ്പിക്കാനാവില്ലെന്നും സൂര്യ പറഞ്ഞു.

കളരിപ്പയറ്റ് എല്ലാ വിദ്യാലയങ്ങളിലും പരിശീലിപ്പിക്കേണ്ടതാണ്. ഇത് കുട്ടികളിൽ ആത്മവിശ്വാസവും ഏത് പ്രതിസന്ധിയെയും ധീരമായി നേരിടാനുള്ള കരുത്തും നൽകുമെന്നും സൂര്യ കൂട്ടിച്ചേർത്തു.
HomeAd1
 image 3 of news

അഗസ്ത്യത്തിന്റെ മുഖ്യപരിശീലകനും ഗുരുക്കളുമായ ഡോ എസ് മഹേഷിനെ സൂര്യ അഭിനന്ദിച്ചു.

അഗസ്ത്യത്തിലെ കുട്ടികളെ വേദിയിൽ നേരിട്ടെത്തി സൂര്യ അനുമോദിച്ചു. അവർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് സൂര്യ വേദി വിട്ടത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞