NewsAd1
ഒടുവിൽ (ജന)വിധിക്ക് കീഴടങ്ങി ! വി ഡി സതീശൻ തന്നെ മുഖ്യമന്ത്രി
തിരു: ബ്യൂറോ
14 May 2026, 6:18 am
main image of news

സംസ്ഥാനത്തും ദില്ലിയിലും കഴിഞ്ഞ പത്തു ദിവസങ്ങൾ നീണ്ട ഡെക്കറേഷനുകൾക്കൊടുവിൽ ഹൈക്കമാൻഡ് തീരുമാനിച്ചു. വിഡി സതീശൻ തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി..

ദില്ലിയിൽ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്സ് മുൻഷിയാണ് തീരുമാനം പ്രഖ്യാപിച്ചത്.. ജയറാം രമേശ്, അജയ് മാക്കൻ തുടങ്ങിയവരും പങ്കെടുത്തു.

 image 2 of news

പാർട്ടിയിലും മുന്നണിയിലും ഘടകകക്ഷികളിലാകെയും ആശയക്കുഴപ്പവും കൊടുങ്കാറ്റും സൃഷ്ടിച്ചു കൊണ്ടാണ് അന്തിമ തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശൻ എത്തുന്നത് സാധാരണ അണികളിൽ ആവേശമുയർത്തിയിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് 100 ലധികം സീറ്റു നേടാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകമെന്ന് പ്രഖ്യാപിച്ച് അണികളിൽ ആത്മവിശ്വാസമുയർത്താൻ സതീശനല്ലാതെ മറ്റാർക്കും കഴിഞ്ഞിരുന്നില്ല.
HomeAd1
 image 3 of news

വർഗീയതക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സതീശൻ തെരഞ്ഞെടുപ്പു കാലത്ത് ഉടനീളം സ്വീകരിച്ചത്. എസ് എൻ ഡി പി, എൻ, എസ്, എസ് നേതൃത്വങ്ങൾക്കെതിരേ പോലും ധീരമായ നിലപാടാണ് സതീശൻ സ്വീകരിച്ചത്.

കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രി പദം മോഹിച്ച് ശക്തമായി രംഗത്തുണ്ടായിരുന്നു. എം എൽ എ മാരിൽ ഭൂരിപക്ഷം പേരുടെ പിന്തുണ വേണുഗോപാലിനായിരുന്നു. സീനിയോരിറ്റി പരിഗണിച്ചാൽ അത് രമേശിന് തുണയാവുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒടുവിൽ ജനവികാരത്തിനു മുന്നിൽ ഹൈക്കമാൻഡിന് കീഴടങ്ങേണ്ടിവന്നു.

 image 4 of news

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞