NewsAd1
വൈകി വന്ന വിവേകം..... അഥവാ പിൻ ഭാഗത്ത് ബുദ്ധിയുള്ള ഹൈക്കമാൻഡ്
മോഹൻ കെ
14 May 2026, 9:46 am
main image of news

ഒടുവിൽ മിന്നലും ഇടിമുഴക്കവും അഗ്നിസാക്ഷിയുമായി വിഡി സതീശൻ കടന്നു വരുന്നു. സിപിഎമ്മിന്റെ കോട്ട കൊത്തളങ്ങളെ കടപുഴക്കിയ സ്ഥൈര്യം, സ്വന്തം പാർട്ടിലെ മുഖം മൂടികളെ ചീന്തിയെറിഞ്ഞ് പോരാട്ടമുഖങ്ങൾ കടന്ന് പടനായകൻ നാടു നയിക്കാൻ ഇറങ്ങുകയാണ്. വിഡി മുഖ്യമന്ത്രിയാകുന്നു.

വൈകിയാണ് ദില്ലിയിൽ നേരം വെളുത്തത്. ജനഹിതത്തിൽ പൊള്ളി ശരിയിലേക്ക് എത്തിയിരിക്കുകയാണ് എഐസിസി. വിഡി സതീശൻ പാർട്ടിയിൽ നടത്തിയ പോരാട്ടവും പൂർണമാകുകയാണ്.

 image 2 of news

ഈ സർക്കാരിനു വേണ്ടി വോട്ടു ചെയ്തത് കോൺഗ്രസുകാരോ യുഡിഎഫു കാരോ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് വൈകി ഉദിച്ച വിവേകം ആണെങ്കിലും നന്നായി. വി ഡി സതീശനായിരുന്നു നാച്ചുറൽ ചോയ്സ്. അത് അനിഷേധ്യമായിരുന്നു.

കഴിഞ്ഞ അഞ്ചു കൊല്ലവും ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നയിച്ചത്.അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ ഏറ്റെടുക്കുന്നതിനോ പ്രചാരണം നൽകുന്നതിനോ തുറന്ന മനസോടെ ആരും വന്നില്ല. അഞ്ചു കൊല്ലം ചെന്നിത്തലക്ക് ചോദ്യം ചെയ്യപ്പെടാത്ത മേൽക്കൈ ഉണ്ടായിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല.
HomeAd1
 image 3 of news

ഇക്കഴിഞ്ഞ അഞ്ചു കൊല്ലവും കുറ്റകരമായ മൗനത്തിൽ ആയിരുന്നു സീനിയോറിറ്റി പറയുന്ന ചെന്നിത്തല നേതാവ്. തെരഞ്ഞെടുപ്പ് കമ്മിറ്റി വന്നതിനു ശേഷമാണ് ചെന്നിത്തല നന്നായി വായ തുറക്കാൻ പോലുംതുടങ്ങിയത് .

അറുപഴഞ്ചൻ മാനദണ്ഡങ്ങൾ കൊണ്ട് നേതാവിനെ തിരയാൻ തുടങ്ങിയാൽ ഇനി വിയർക്കും.കാലം മാറിയത് അറിയണം.ജനകീയത അളക്കാൻ ബഹുമുഖ മാർഗങ്ങൾ നില നിൽക്കുന്ന കാലത്ത് പഴയ തുടുപ്പുമായി വരുന്നത് അബദ്ധമാകും.

കെ സി വേണുഗോപാൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ട കോൺഗ്രസുകാരനാണ്. അദ്ദേഹം ഒരിക്കലും ഒരു സംഘാടകനായിരുന്നില്ല. ദുർബലമായ സംസ്ഥാനങ്ങളിൽ കമ്മിറ്റികൾ പോലും രൂപികരിക്കാനോ പിസിസികളെ പ്രവർത്തിപ്പിക്കാനോ ഈ സംഘടനാ സെക്രട്ടറിക്ക് കഴിയാതെ പോയി.ദില്ലിയിലെ സുഖശീതളിമയിൽ അഭിരമിക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. തന്റെ ആഗ്രഹം തുറന്നു പറഞ്ഞു ധീരമായി മുന്നോട്ടു വരാൻ കഴിയാത്ത വിധം ഭീരുവായിരുന്നു അതിയാൻ.ഒരു പരാന്ന ഭോജിയാകനേ അയാൾക്കു കഴിയൂ. എങ്കിലും ആഗ്രഹങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ പാറിപ്പറന്നു.

ആദർശവും മൗനവും കൊണ്ട് ഉയരങ്ങൾ താണ്ടിയ ആന്റണിയും കുറ്റകരമായ മൗനം നിറച്ച് ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടി. വേഗത്തിൽ പരിഹാരം കാണാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക്. ദില്ലിയിൽ നിന്നും വിളി വരേണ്ടി വന്നു അദ്ദേഹത്തിന് വായ തുറക്കാൻ.

അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാമോ.രാഷ്ട്രിയത്തിൽ അങ്ങനെ ആവാമെന്നു അനുഭവങ്ങൾ. ഒരു പാർട്ടിയും ഒരു സാദാ മനുഷ്യനും തെരുവാധാരമായത് ഈ വിളികളാലാണ്.സതീശൻ നയിച്ച പോരാട്ടം സഹായമായിട്ടും അല്പം സാമ്പത്തികത്തിലും അനല്പം പ്രീണനത്തിലും ഭയപ്പാടിലും വീണുപോയ സാമാജിക കൂട്ടങ്ങളാണ് മന:സാക്ഷി ഇല്ലാതെ കെസിക്കു വേണ്ടി കൈയ്യും കാലും പൊക്കിയത്. ഗ്രൗണ്ടിൽ കളിച്ച് വളർന്ന കെ.സുധാകരന്റെ ഗോളുകളും ഗാലറിയിൽ നിന്നായിപ്പോയി.

ഇന്ത്യൻ ജനാധിപത്യം തകർക്കുന്നതിൽ മുഖ്യപങ്ക് രാഷ്ട്രീയ കക്ഷികളാണ് നിർവഹിക്കുന്നത്.ജനവിധിയെ ദുരുപയോഗിച്ച് അവർ അനർഹരെ താക്കോൽ സ്ഥാനങ്ങളിൽ വാഴിക്കുന്നു.ശിവൻ കുട്ടിയും വീണയും സജി ചെറിയാനും ആ പിഴവുകളെ പ്രതിനിധീകരിക്കുന്നു
കേരളത്തിന്റെ ജനവിധി ഇതുമായി പുലബന്ധമില്ലാത്ത ഖാർഗെയും സോണിയയും രാഹുലും അജയ്മാക്കനും വിളയാടുന്ന കളിക്കോപ്പുകളായി മാറ്റുന്നതിൽ എന്തു നീതിയാണുള്ളത്.എന്തു ജനാധിപത്യമാണുള്ളത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞