തിങ്കളാഴ്ച അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ, സത്യപ്രതിജ്ഞ സംബന്ധിച്ച് ഒരു വരി പരസ്യം പോലും ഒരു മീഡിയക്കും നൽകിയില്ല എന്നത് ഞെട്ടിക്കുന്നതാണ്.ഇതൊരു നല്ല തുടക്കമായി കരുതാം.. 50 ലക്ഷത്തിന്റെ പദ്ധതിക്കായി അഞ്ചു കോടി മുടക്കി പരസ്യങ്ങളും പി ആറും നടത്തിയ വന്ന നാടാണിത്. ഇതു തന്നയാണ് മാറ്റം. മാറ്റത്തിന്റെ തുടക്കം. കാഴ്ചപ്പാടിന്റെ തുടക്കം. വന്നതു വന്നു. പശുവും പെറ്റു.മോരും പുളിച്ചു. ഇനി ഈഗോ മാറ്റിവച്ചു പിൻതിരിഞ്ഞു നോക്കണം.ആത്മാർത്ഥമായി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നരേറ്റീവുകളെല്ലാം മലയാളികളുടെ സാമാന്യ യുക്തികളെ അപഹസിക്കുന്നതും വെല്ലുവിളിക്കുന്ന തുമായി.വിനയത്തിനു പകരം അഹങ്കാരമാണ് അദ്ദേഹത്തെ നയിച്ചത്.
ജീവിക്കാനായി മൈക്രോഫോണുമായി വന്ന അശിക്ഷിതനായ മാധ്യമക്കാരനു മുൻപിൽ യാന്ത്രികമായ ഭാഷയിൽ തത്വശാസ്ത്രം വിളമ്പി ഗോവിന്ദൻ ആളുകളെ വെറുപ്പിച്ചു.പുതിയ കേരളത്തിൽ തികച്ചും കാലഹരണപ്പെട്ട മൊതലാണ് ഈ കഥാപുരുഷൻ.
തർക്കുത്തരവും താറടിക്കലും വ്യക്തി നിന്ദയുമാണ് സംവാദത്തിന്റെ ആണിക്കല്ലെന്നു വിചാരിച്ചു വിരാജിച്ച കുറെ ഇടതു സംവാദകരുടെ വദനങ്ങളിൽ സൈലൻസറുകൾ ഘടിപ്പിരുന്നുവെങ്കിൽ വീഴ്ചയുടെ ആഘാതം എത്രയോ കുറയ്ക്കാമായിരുന്നു. യഥാർത്ഥപിണറായിയെയും കടത്തി വെട്ടുന്ന ക്ലോൺ ക്ലൗണുകളായി അവർ പൊതുജനത്തിന്റെ ക്ഷമ പരീക്ഷിച്ചു.അവരുടെ വൈയക്തിക വൈകല്യങ്ങളും മാനറിസങ്ങളും പാർട്ടി നരേറ്റിവുകളായി മാറുകയായിരുന്നു ചാനൽ ചർച്ചകളിൽ.
ഇതിനു പുറമേ സർക്കാരിന്റെ അപ്പക്കഷണങ്ങളിൽ കണ്ണു വെച്ച് എല്ലാ വീഴ്ചകളെയും വിദ്യകളാക്കി ഉയർത്തിക്കാട്ടിയ വ്യാജ ഇടതു മാധ്യമ പ്രവർത്തകരും സംസ്കാരം ലവലേശമില്ലാത്ത സാംസ്കാരിക നായകരും നൽകിയ സംഭാവനകൾ സ്വയം വിമർശന വേളയിൽ പാർട്ടി കാണാതെ പോകരുത്. കുത്തനെ നടുവിടിച്ചുള്ള വീഴ്ചയ്ക്കു ശേഷവും ജാള്യം മറയ്ക്കാൻ ഇവർ പടച്ചുവിടുന്ന നവമാധ്യമ സാഹിത്യം അടുത്തൊരു പതിനഞ്ചു വർഷക്കാലമെങ്കിലും പാർട്ടിയെ വെയിലത്തു നിറുത്താൻ പോന്നതാണെന്ന് മനസ്സിലാക്കിയാൽ നന്ന്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



