ദൈവങ്ങൾ എല്ലായ്പ്പോഴും അങ്ങിനെയാണ്. ഭക്ത സഹസ്രങ്ങളെ നിരന്തരം പീഡനങ്ങൾക്ക് വിധേയരാക്കും. അവരുടെ സങ്കടങ്ങൾ കണ്ട് കണ്ണുകൾ പൂട്ടിയിരിക്കും. ഇങ്ങനെ പതിവായുള്ള പീഡാനുഭവങ്ങളിൽ നിന്ന് അവർ സഹനം പഠിക്കും. എങ്കിലും ഒരിക്കൽ പോലും ദൈവത്തെ കുറ്റം പറയുകയോ വെറുക്കുകയോ തള്ളിപ്പറയുകയോ ഇല്ല. കോടിക്കണക്കിന് ഭക്തരിൽ ആരെങ്കിലും ചിലർ ചിലപ്പോൾ സഹികെട്ട് 'കണ്ണു തുറക്കാത്ത ദൈവങ്ങളേ' എന്ന് വിലപിച്ചാലായി.
ജനങ്ങളുടെ പ്രതിഷേധവും ഭക്തരായ അണികളിലെ അമർഷവും മറികടക്കാനാണ് വേഗത്തിൽ സംസ്ഥാന കമ്മിറ്റി ചേർന്ന് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്.അതു വഴി ഗോവിന്ദനും സ്ഥാനം നിലനിർത്താനായി.
ഇത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ജില്ലാകമ്മിറ്റി അംഗങ്ങൾക്കുമുള്ള മുന്നറിയിപ്പാകാം.പാർട്ടിയെ പടുകൂറ്റൻ പരാജയത്തിൽ എത്തിച്ച പിണറായിയും ഗോവിന്ദനും മാറി നിൽക്കണമെന്നുള്ള വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾ ഒന്നാകെ ആവശ്യപ്പെടുന്ന ഘട്ടത്തിലുള്ള രക്ഷാപ്രവർത്തനമാണിത്.അണികളിൽ ആവേശമുണ്ടാക്കാനും വീണ്ടും ഭക്തിയുണർത്താനുമുള്ള ആത്മഗതവും ഗദ്ഗദവുമാണ് ഈ വാക്കുകളിൽ.
ആരുടെയും അവസാനമെന്ന് ആരും പറഞ്ഞിട്ടില്ല; പ്രത്യേകിച്ചും കോൺഗ്രസ്..അതു കുറ്റസമ്മതമാകാം.പെട്ടി തുറക്കുംവരെ 110 സീറ്റെന്നു വീമ്പടിച്ചവർ, വെല്ലുവിളിച്ചവർ,ഏറ്റവും മോശം ഭാഷയിൽ നിന്ദിച്ചവർ തലയും കുത്തി വീണു. സ്വയം ചോദിച്ചു വാങ്ങിയ വിന... പക്ഷേ കുറ്റം മുഴുവൻ ജനങ്ങൾക്കാണ്. കലികാല വൈഭവം!
ഗണേശോത്സവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കുമ്പള മുതൽ കളിയിക്കാവരെ മുപ്പതും നാല്പതും അടിയുളള സചിത്ര വർണാഞ്ജിത കൊമേർഷ്യൽ ഡിസ്പ്ലേ ബൊർഡുകളും പടുക്കകളും എൽ ഇ ഡി അലങ്കാരങ്ങളും കൊണ്ട് വ്യക്തി പൂജയുടെ പാരമ്യത്തിൽ പാർട്ടിയെ അധ:പതിപ്പിച്ച കാലം വേറെയുണ്ടോ? വ്യക്തിപൂജയുടെ അപചയത്തെ കുറിച്ച് ഇന്ദിരാഗാന്ധിയെ മുൻ നിർത്തി ഇഎംഎസ് എഴുതിക്കൂട്ടിയ ലേഖനങ്ങൾ ദേശാഭിമാനി ലൈബ്രറിയിൽ ഇപ്പോഴും ലഭ്യമാണ്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



