NewsAd1
ആ ദിനങ്ങളിൽ ആത്മാഭിമാനത്തോടെ അവൾ..
മോഹന കൃഷ്ണൻ
5 June 2026, 2:16 am
main image of news

"ശൊല്ലവേണ്ടിയത് ? ഉൺമയിൻ തത്തുവം ശൊല്ലക്കൂടാത്തത് ? പെണ്ണിടം രഹസ്സിയം.." തിരുവിളയാടൽ എന്ന തമിഴ് ചിത്രത്തിൽ ശിവാജി ഗണേശനും നാഗേഷും തമ്മിലുള്ള വാഗ്വാദമാണിത്. ഒരു കാലത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും!

കാലവും കഥയും മാറി.അറിവുകളും വിനിമയങ്ങളും സമുഹത്തെ ഉഴുതു മറിച്ച ഈ ജൻസി കാലത്ത് രജസ്വലത അനിവാര്യവും സ്വാഭാവികവുമായ ഒരു ജൈവിക പ്രവർത്തനമാണെന്നും അതൊരു സംക്രമണ സൂചകമാണെന്നും അസ്കിതകൾക്കിടയിലെ അവരുടെ പ്രിവിലേജാണ് അതെന്നും നാമറിയുന്നു.

 image 2 of news

തുറസ്സുകളും തുറന്നെഴുത്തും തുറന്നു പറച്ചിലും അടയാളപ്പെടുത്തുന്ന സമകാലിക കൗമാര കുതൂഹലങ്ങളുടെ ഭാഗമായാണ് കൂട്ടുകാരിക്കു കൂട്ടുകാരൻ പാഡു വാങ്ങി നൽകുന്നത്.

നാലിലും അഞ്ചിലും പഠിക്കുന്ന നമ്മുടെ ചെറുബാല്യങ്ങൾ ആർത്തവത്തിലേക്കെത്തുന്ന കാലമാണിത്; അതും താങ്ങാൻ കഴിയാത്ത പ്രായത്തിൽ. അമ്മയുടെ സഹായം സദാനേരവും ഇവിടെ വേണം.ആ നാളുകളിൽ അസ്കിതകൾ ഏറുന്നവർക്കു സഹായവും ശാന്തിയും വിശ്രമവും വേണം. നമ്മുടെ പാഠശാലകളിലും പുറത്തും പരിമിതികളാണ് ഏറെയും.ആർത്തവാവധി ഇവിടെയാണ് പ്രസക്തമാകുന്നത് ;
കാലോചിതമാകുന്നത്
HomeAd1
 image 3 of news

പൊതു ഇടങ്ങളെ സ്ത്രീ സൗഹൃദമാക്കുന്നതാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച Project Menstrual Dignity . പദ്ധതിയുടെ ടാർഗറ്റ് ഗ്രൂപ്പായ വിദ്യാർത്ഥിനി സമൂഹം ഏകസ്വരത്തിൽ സർക്കാർ നയത്തെ സ്വാഗതം ചെയ്യുമ്പോൾ സർക്കാർ ദൗത്യം സഫലമായി എന്നു കരുതാം ടാർഗറ്റ് ഗ്രൂപ്പിനു പുറത്തുള്ള ചില വനിതാ രാഷ്ട്രീയ നേതാക്കളും വിരമിച്ച ചില ബ്യൂറോക്രാറ്റുകളുമാണ് ഖണ്ഡന വിമർശകർ. ലേഡി ഡോക്ടർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒന്നാകെ സർക്കാരിനെ പിന്തുണക്കുന്നു.മുന്നൊരുക്കം വേണമെന്നു വാദിക്കുന്ന വനിതാ മന:ശാസ്ത്രജ്ഞരും ആർത്തവത്തിൽ തൊട്ടാൽ സർക്കാരിന്റെ കൈപൊള്ളുമെന്ന് പ്രവചിക്കുന്ന മാധ്യമ പ്രവർത്തകരുമുണ്ട്.

സ്ത്രീകളുടെ സ്വകാര്യതയെ ഈ നയം ഹനിക്കുമെന്നും അവരുടെ അവകാശങ്ങളെ ബാധ്യതകളാക്കി മാറ്റുമെന്നും പഠനമുറികളിൽ അനാവശ്യ ചർച്ച ഉയർത്തുമെന്നും ആൺകുട്ടികളും പെൺകുട്ടികളും ഇതു ദുരുപയോഗം ചെയ്യുമെന്നും അവകാശമല്ല അപമാനമാണിതെന്നും ഈ ആനുകൂല്യം സ്ത്രീകളെ കർമ വിമുഖരാക്കുമെന്നുമാണ് വിമർശനങ്ങൾ.

 image 4 of news

ഈ ശാരീരിക അവസ്ഥ ലജ്ജാകരമോ വിലക്കപ്പെട്ടതോ രഹസ്യമാക്കേണ്ടതോ അല്ലെന്ന കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. ഏതു പരിഷ്കരണ ങ്ങളിലും ഉപയോഗത്തിന്റെയും ദുരുപയോഗത്തിന്റെയും ഇരുതല വാളുണ്ടല്ലോ. നമ്മുടെ സമൂഹം പുലർത്തുന്ന മനോഭാവം തന്നെയാണ് ആത്യന്തികമായി സ്ത്രീ സൗഹൃദത്തെ നിർവചിക്കേണ്ടത്

ഇത് അഞ്ചാം തരംമുതൽ പന്ത്രണ്ട് വരെയുള്ളവരുടെ കാര്യമാണ്. അതിനെ അത്രയും സമഗ്രതയിൽ വിലയിരുത്തണോ? .
ശുചിത്വമുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷിനുകളൂം വേദനാ സംഹാരികളും സിക്ക് റൂമൂകളൂം പാഡ് മാറ്റുന്നതിനും ഡിസ്പോസ് ചെയ്യാനുള്ള സൗകര്യവും ഓരോ പാഠശാലയിലും ഒരുക്കണമെന്ന നിർദ്ദേശം പരിഗണിക്കേണ്ടതുണ്ട്.

മക്കൾ ഭരിക്കുന്ന അണു കുടുംബങ്ങളിലാണ് ഇന്ന് കേരളം പുലരുന്നത്.അവരാണ് കുടുംബത്തിൽ പലതും തീരുമാനിക്കുക. അവരാണ് മാതാപിതാക്കളെ തിരുത്തുന്നതും അഭിരുചികൾ മാറ്റുന്നതും. അമ്മയുടെ വിവാഹവും അതിലെ മിസ്മാച്ചിംഗും അയോഗ്യതകളും കീറിമുറിക്കുന്നതും ഇവർ തന്നെ.

പെൺകുട്ടികളുടെ ഓരോ മാറ്റവൂം ചലനവും അച്ഛനറിയും.മകൾക്ക് നൊന്താൽ നിശബ്ദം കരയുന്ന അച്ഛനെ കാണാം.സർക്കാർ സമീപനം വികസ്വരമാകുന്നത് ഈ കാൻവാസിലാണ്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞