ഒടുവിൽ സർക്കാർ വിലാസം വണ്ടികൾ നമ്മുടെ വനിതകളോട് സൗഹൃദപ്പെടുന്നു. ഓർഡിനറി ബസുകളിൽ തിങ്കളാഴാഴ്ച മുതൽ വനിതകളുടെ സൗജന്യ സഞ്ചാരം സമാരംഭിച്ചു.
നിയമസഭയ്ക്കു പുറത്ത് ആളാവാനാണ് പലരുടെയും തലവിധി. പുലികൾ ഉള്ളിടത്ത് എലിയാര്.? കലിയും കാമവും പുറത്ത് കരഞ്ഞു തീർക്കണം..ഇനി പലരും കുറിപ്പടി എഴുതി പണ്ടാരമടങ്ങും. ഈ ശകട സഞ്ചാരത്തിൽ നാരികളെ അനുധാവനം ചെയ്യുന്നത് പ്രവചന വീരൻമാരുടെ പുലയാട്ടുകളും കൂടിയാണെന്നറിയുക.
സർക്കാരായാൽ സേവനവും തൊഴിലും നൽകണം. സ്വകാര്യമെങ്കിൽ വ്യവസായം.അതാണ് നടപ്പു രീതി. അങ്ങനെ വ്യവസായത്തിലും സേവനത്തിലും കൂടിയാണ് നാം നിത്യേന വീടു പിടിക്കുന്നത്.
വണ്ടി കൈകാട്ടി കയറി വരുന്നത് ഒരു ചക്കാത്ത് യാത്രക്കാരിയല്ല; മറിച്ച് ഒരു ഇക്കണോമിക് മനുഷ്യനാണ്.ഒരു കൺസ്യൂമറാണ്. സ്ത്രീ സൗഹൃദ ഉപഭോഗത്തിനുള്ള പരമാവധി സാധ്യതകൾ ഉറപ്പാക്കുകയാണ് ഒരു മാർഗം. യാത്രികർ കൂടുന്നതും ഉയർന്ന ഇൻകം ഗ്രുപ്പുകാരുടെ വരവും ഗുണകരമാകും. സിഎസ് ആർ ഫണ്ടുകളും പരസ്യങ്ങളും കമ്പനികളുടെ കാമ്പയിനുകളും വണ്ടികളെ മറ്റൊരു തലത്തിൽ എത്തിക്കും. യാത്രികരുടെ മിച്ചം വരുന്ന സർക്കീട്ടു പണം മൾട്ടിപ്ളൈയർ എഫക്ടിലൂടെ മാർക്കറ്റിലേക്ക് എത്തണം. പ്രത്യുല്പാദനപരമായ സാമ്പദിക പ്രവർത്തനമാണിത്.
ഇനി സൗജന്യത്തിൽ നെറ്റി ചുളിക്കുന്ന മഹിളകൾക്കു മറ്റു ആർടി ബസുകളിൽ സഞ്ചരിച്ച് സർക്കാരിന്റെ നഷ്ടം കുറയ്ക്കാം. അതു സത്കർമം. റൂട്ടുകളിൽ ഇപ്പോൾ ഓടുന്ന 4500 ബസുകളിൽ. 3400 എണ്ണവും ഓർഡിനറിയാണ്. ഗതാഗത സിസ്റ്റത്തെ തകർത്തു കൊണ്ട് എങ്ങനെയാണ് ഗതാഗത ഇളവുകൾ നേടുക? ആബ്സലൂട്ട് ഫ്രീഡം എന്നത് ആബ്സലൂട്ട് അരാജകത്വവും അപകടകരവുമാണ്. 102 സീറ്റ് മാൻഡേറ്റുള്ള സർക്കാരിനു ഒരു അന്തി ചർച്ചിതന്റെയും സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നില്ല. ഈ ഓരിയിടലും കസർത്തും വയറ്റു പിഴപ്പാണെന്ന കോട്ടിട്ട സത്യവും നാമറിയുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



