NewsAd1
പ്രതീക്ഷയായ് ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം
എർഷാദ് ജൂബൈർ
23 June 2026, 7:34 am
main image of news

കേരളത്തിലെ അതിപ്രതാപിയും ഒന്നിന്റെ സ്ഥാനത്ത് രണ്ട് ചങ്ക് എന്ന അപൂർവ്വതയുമുള്ള പിണറായി വിജയനെതിരേ ഒരു ഒറ്റയാൾ പോരാട്ടം. വി.എസിന്റെ പ്രതാപകാലത്തിനു ശേഷം അങ്ങിനെയൊരാൾ മലയാള നാട്ടിലുണ്ടായിരുന്നില്ല. പാർട്ടിയിലും സർക്കാരിലും മാത്രമല്ല സാധാജനങ്ങളുടെ സാമാന്യ ബോധത്തിനു മേൽ പോലും പിണറായി സമഗ്രാധിപത്യം സ്ഥാപിച്ചപ്പോൾ അതു ശരിയല്ലെന്നു പറയാൻ ഉയർന്നുവന്ന ഒരു ചെറു ശബ്ദം ഇന്ന് കേരളം തിരിച്ചറിയുന്ന ഒരു യുവശബ്ദമായി മാറിയിരിക്കുകയാണ്. ഷോൺ ജോർജ് എന്ന ചെറുപ്പക്കാരനാണ് പലപ്പോഴും തീർത്തും തനിയെ എന്നു തോന്നിപ്പിക്കുന്ന പോരാട്ട ഭൂമിയിൽ ഉയർന്നു നില്ക്കുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് പൊതുവേ കേരള ജനതയുടെ പിഴവുകൾ കൂടാതെയുള്ള രാഷ്ട്രീയ നിലപാടിന്റെ വിലയിരുത്തലായി കൂടി അടയാളപ്പെടുത്താവുന്ന ഒന്നാണ്. എന്നാൽ നിയമസഭയിൽ ഉറപ്പായും ഉണ്ടാവണമെന്ന് കേരളം ആഗ്രഹിച്ച ഒരാൾക്ക് പക്ഷേ ജയിച്ചു കയറാനായില്ല. .പൂഞ്ഞാറിൽ നിന്ന് ജനവിധി തേടിയെങ്കിലും ബിജെപി മണിയെ പ്രതിനിധീകരിച്ച ഷോൺ ജോർജ്ജിന് 351304 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.യുഡിഎഫിലെ മാണി സി കാപ്പൻ 50799 നേടി വിജയിച്ചപ്പോൾ ഇടതുമുന്നണിയിലെ ജോസ് കെ മാണി - 47, 808 വോട്ടുകൾ നേടി തൊട്ടുപിന്നിലെത്തി.

 image 2 of news

കോടതി മുറികളിലും പൊതുവേദികളിലും തികഞ്ഞ ഉത്തരവാദത്തോടെ ജനകീയ വിഷയങ്ങൾ ഉയർത്തുന്ന ഷോൺ ജോർജ്ജ് ഭരണകൂടത്തിന്റെ അക്കൗണ്ടബിലിറ്റിയെ സംബന്ധിച്ച ചർച്ചകൾക്കാണ് എന്നും തിരികൊളുത്തുന്നത്. കേരള രാഷ്ട്രീയത്തിൽ അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ചുരുക്കം ചില യുവനേതാക്കളിൽ ഒരാളാണ് ഷോൺ ജോർജ്.

കേരള കോൺഗ്രസ് നേതാവ് പി.സി. ജോർജിന്റെ മകൻ എന്നതിനപ്പുറം, സ്വന്തം നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ഷോൺ, പിണറായിയുടെ കാലത്ത് ഭരണപക്ഷത്തെ നിരന്തരം പ്രതിരോധത്തിലാക്കിയത് അടിസ്ഥാനമുള്ള അഴിമതി ആരോപണങ്ങളിലൂടെയാണ്. പിണറായി സർക്കാരിനെതിരെ അദ്ദേഹം ഉയർത്തിയ നിയമപോരാട്ടങ്ങൾ കേരളം ചർച്ച ചെയ്തവയും ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നവയുമാണ്..
HomeAd1
 image 3 of news

ഷോണിന്റെ അഴിമതി വിരുദ്ധ പോരാട്ടം ലാവ്‌ലിൻ മുതൽ സ്വർണ്ണക്കടത്ത് വരെ നീണ്ടുനില്ക്കുന്നു. പിണറായി വിജയനെതിരെ ഏറ്റവും കൂടുതൽ നിയമനടപടികൾക്ക് മുൻകൈ എടുത്ത വ്യക്തികളിൽ പ്രധാനിയാണ് ഷോൺ ജോർജ്.

എസ് എൻ സി ലാവ്‌ലിൻ കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത് മുതൽ, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് വരെ ഷോണിന്റെ ഇടപെടലുകൾ ശ്രദ്ധേയമായി.

 image 4 of news

മുഖ്യമന്ത്രിയായിരിക്കേ പിണറായിയുടെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിക്കും എതിരെ ഉയർന്ന ‘മാസപ്പടി’ ആരോപണത്തിൽ ആദ്യം ഹൈക്കോടതിയെയും പിന്നീട് വിജിലൻസ് കോടതിയെയും സമീപിച്ചത് ഷോൺ ജോർജായിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഈ കേസിന്റെ അനുരണനങ്ങളാണ് കേരളം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്

പിണറായിയുടെ കാലത്തെ തന്നെ
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാട്, കെ-ഫോൺ പദ്ധതിയിലെ ടെൻഡർ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസ് ഡയറക്ടർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഷോൺ പരാതി നൽകി. നിയമസഭയ്ക്ക് പുറത്ത് നിന്നുകൊണ്ട് പോലും സർക്കാരിനെ ഏറ്റവും കൂടുതൽ ‘നിയമപരമായി വെല്ലുവിളിച്ച’ പ്രതിപക്ഷ ശബ്ദം ഷോണിന്റേതായിരുന്നു.

അഴിമതി ആരോപണങ്ങൾ ഉന്നയിക്കുക മാത്രമല്ല, അതിന് രേഖകളും തെളിവുകളും നിരത്തി നിയമപരമായി മുന്നോട്ട് പോകുന്ന രീതിയാണ് ഷോൺ ജോർജിനെ വ്യത്യസ്തനാക്കുന്നത്. പ്രതിപക്ഷത്തിന് പോലും എത്തിപ്പെടാൻ കഴിയാത്ത ഫയലുകളും വിവരാവകാശ രേഖകളും ഉപയോഗിച്ച് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും സർക്കാരിനെ പ്രതിസന്ധിയിലാക്കി...മറുപടി പറയാൻ നിർബന്ധിതമാക്കി.

പാർട്ടി രാഷ്ട്രീയത്തിന്റെ പരിമിതികൾക്കുള്ളിൽ നിൽക്കാതെ, ജനങ്ങൾ നൽകുന്ന നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് ചോദിക്കാൻ തന്റേടം കാണിക്കുന്ന ഷോൺ ജോർജിനെപ്പോലൊരാൾ കാലത്തിന്റെ അനിവാര്യതയാണ്.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം ദുർബലമാകുന്നു എന്ന് വിമർശനം ഉയരുമ്പോൾ, ഷോൺ ജോർജ് സഭയിൽ ഉണ്ടായിരുന്നെങ്കിൽ’ എന്ന ചിന്ത രാഷ്ട്രീയ കേരളത്തിൽ ഉയരാറുണ്ട്. ഒരു എംഎൽഎ എന്ന നിലയിൽ രേഖകളും വിവരങ്ങളും നിയമസഭയുടെ ഫ്ലോറിൽ വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ചോദ്യോത്തര വേളയും ശൂന്യവേളയും സബ്മിഷനും ഉപയോഗിച്ച് അഴിമതിയെ കൂടുതൽ ഫലപ്രദമായി ചോദ്യം ചെയ്യാൻ ഷോണിന് കഴിയുമായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിൽ ‘തെളിവുകളോടെയുള്ള രാഷ്ട്രീയം’ എന്ന ശൈലി നിയമസഭയിൽ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത്, ഷോൺ ജോർജിനെ പോലൊരു വ്യക്തിയുടെ അഭാവം സഭയ്ക്ക് നഷ്ടമാണ്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞