NewsAd1
തിരുവനന്തപുരം കോർപറേഷനിലെ ആക്ഷൻ കോമഡി
ജയ പ്രദീപ്
30 June 2026, 11:25 am
main image of news

50 സീറ്റോടെ 45 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വന്ന കോർപ്പറേഷനാണ്. ഇപ്പോൾ അവിടെ നടക്കുന്നത് ‘ഭരണ മാറ്റം’ അല്ല, ‘ഭരണഘടനാ മാറ്റം’ ആണെന്ന് ജനം. ഹാജർ ബുക്കാണ് ഭരണഘടന. അത് കീറാതെ നോക്കേണ്ടത് എല്ലാവരുടെയും ‘മൗലിക കടമ’ ആയിരിക്കുന്നു.

തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ. കോർപറേഷൻ ഓഫീസും പരിസരവും പരിഹാസ്യമായ പുതിയ ഇനം കായിക വിനോദങ്ങൾക്ക് സാക്ഷിയായി.

 image 2 of news

ഇനം: അറ്റൻഡൻസ് രജിസ്റ്റർ 4x100 മീറ്റർ റിലേ. തർക്കത്തിന്റെ തുടക്കം : KAAPA കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിൽ കിടന്ന് ഒപ്പിടാൻ പാകത്തിന് രജിസ്റ്റർ ‘സുരക്ഷിതമായി’ മാറ്റിവെച്ചുവത്രേ. ഇത് കണ്ട കോൺഗ്രസ് കൗൺസിലർമാർ “ഇത് ജയിൽ റൂളല്ല, കൗൺസിൽ റൂളാണ്” എന്ന് പറഞ്ഞ് രജിസ്റ്റർ പിടിച്ചുവാങ്ങി.

പിന്നെ സംഭവിച്ചത് ‘ബുക്ക് തട്ടിപ്പറിക്കൽ’ എന്ന പുതിയ കായിക ഇനം. ബിജെപിക്കാർ തിരിച്ചുപിടിക്കാൻ നോക്കി. കോൺഗ്രസുകാർ വിട്ടുകൊടുത്തില്ല. ഒടുവിൽ ഡയസിൽ കയറി നിന്ന് ഗുസ്തി. സാക്ഷി പറയുന്നത് ഹാജർ ബുക്കല്ല, കീറിയ ഷർട്ടുകളാണ്
HomeAd1
 image 3 of news

ബഹളത്തിനിടെ ബിജെപി കൗൺസിലർ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനെ ലക്ഷ്യം വെച്ച് ‘പഞ്ച്’ വീശി. പക്ഷേ സാധനം ചെന്ന് കൊണ്ടത് ഒരു വനിതാ കൗൺസിലറുടെ തലയിൽ. “ഞങ്ങളുടെ വനിതാ അംഗങ്ങളെ മർദ്ദിച്ചു” എന്ന് കോൺഗ്രസ്. “ഹാജർ ബുക്ക് കീറാൻ നോക്കി” എന്ന് ബിജെപി. ആശുപത്രിയിൽ പോയത് കൗൺസിലർ ഷേർളി.

തലേദിവസം ഹൈക്കോടതി ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ‘ദൈവം’ എന്നു നേരേ പറയുന്നതിന് പകരം വേറെ പേരുകൾ പറഞ്ഞുപോയതാണ് പ്രശ്നം. പുതിയ സത്യപ്രതിജ്ഞയും ‘ശരിയായില്ല’ എന്ന് സിപിഎം. ചുരുക്കത്തിൽ, കൗൺസിലിൽ ഇപ്പോൾ ‘സത്യപ്രതിജ്ഞ fact ചെക്ക്’ നടക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച മേയറുടെ ചേമ്പറിന് മുന്നിലും സമാന ‘കബഡി മത്സരം’ നടന്നിരുന്നു. അന്ന് മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് അടക്കം പരിക്കേറ്റ് ആശുപത്രിയിൽ. പോലീസ് രണ്ടു കൂട്ടർക്കും എതിരെ കേസെടുത്തു — വകുപ്പുകൾ: അന്യായമായി സംഘം ചേരൽ, കലാപം, മുറിവേൽപ്പിക്കൽ.

രാഷ്ട്രീയ മോറൽസ് ഓഫ് ദ സ്റ്റോറി:
1. കോർപറേഷന്പുതിയ പാഠ്യപദ്ധതിനടപ്പാക്കണം. ‘ഫിസിക്കൽ എഡ്യൂക്കേഷൻ’ നിർബന്ധമാക്കണം. ഹാജർ ബുക്ക് തട്ടിപ്പറിക്കൽ, ഡയസ് ഗുസ്തി, ഷർട്ട് കീറൽ എന്നിവയ്ക്ക് പ്രത്യേക മാർക്ക്.
2. ജനാധിപത്യം: അജണ്ട പാസാക്കി 2 മിനിറ്റിൽ യോഗം പിരിച്ചുവിടുന്ന ‘സ്പീഡ് റൺ’ ഭരണപക്ഷം കണ്ടുപിടിച്ചു. പ്രതിപക്ഷം വന്നപ്പോഴേക്കും സ്റ്റേഡിയം കാലി.
3. സ്ത്രീ സുരക്ഷ: വനിതാ കൗൺസിലർമാർക്ക് ഇനി ഹെൽമെറ്റും ഗാർഡും നിർബന്ധമാക്കണം. ‘പഞ്ച്’ തെറ്റി വീഴാൻ സാധ്യത കൂടുതലാണ്.

അടുത്ത എപ്പിസോഡ്: “അജണ്ട vs അജണ്ട: കടലാസ് യുദ്ധം”. ടിക്കറ്റ്: നികുതിദായകരുടെ പണം. പോപ്‌കോൺ: കൊണ്ടുവരേണ്ടത് അവരവർ തന്നെ.!

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞