NewsAd1
ഒന്നു വച്ചാൽ പത്താക്കുന്ന ഊരാളുങ്കൽ വിസ്മയം
എം. രഞ്ജിത്
2 July 2026, 11:16 am
main image of news

ഊരാളുങ്കൽ ലേബർ സൊസൈറ്റി സിപിഎം നേതാക്കളുടെ അഴിമുഖമാണ്.അഴിമതി മുഖമാണ് .സർക്കാർ പണം അടിച്ചു മാറ്റുന്ന ബിനാമി സംരംഭം. അടുത്തു നിന്നു കണ്ടവർക്കറിയാം അഴിമതിയുടെ ആഴവും പരപ്പും. സിപിഎം നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അനുചരന്മാരുടെയും രഹസ്യക്കാരുടെയും ശ്രേയസിനും പ്രേയസിനും വേണ്ടിയുള്ള സഹകരണമാണ് ഇവിടെ വറുത്ത് കോരുന്നത്.

വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ ഊരാളുങ്കൽ ജനങ്ങളുടെ നികുതിപ്പണം കടത്താൻ തുടങ്ങിയിട്ട് കൊല്ലം പത്തു കഴിഞ്ഞു. ഇതാണ് ഹിസ് മാസ്റ്റേഴ്സ് വോയ്സ്.
അമ്പതിനായിരം കോടി രൂപയുടെ മരാമത്തുകളാണ് സർക്കാർ സൊസൈറ്റിക്കു ദാനം നൽകിയതെന്നാണ് കണക്ക്..ടെണ്ടറും മറ്റു വള്ളിക്കെട്ടുകളും യാതോരു സാമ്പത്തിക പരിധിയുമില്ലാതെ കൈയ്യയച്ച് അങ്ങു കൊടുക്കയാണ്...

 image 2 of news

ഒരു വർക്കിനു ലഭിക്കുന്ന കമ്മിഷൻ, മുൻ മരാമത്ത് മന്ത്രി ജി.സുധാകരന്റെ അഭിപ്രായത്തിൽ തുകയുടെ 40 ശതമാനമാണ്.അതു ശരിയെങ്കിൽ 20,000 കോടി രൂപ ആരുടെയൊക്കെ അണ്ണാക്കിൽ പോയെന്ന് വ്യക്തം. കമ്പോട് കമ്പ് ജനക്ഷേമം മേൽശ്വാസം വിടാതെ ഉരയ്ക്കുന്ന വിഐപി കമ്മികളുടെ ബിനാമി അക്കൗണ്ടുകളിലേക്ക് കൊള്ള മുതൽ വഴിമാറാം..വിദേശങ്ങളിൽ രജിസ്റ്റർ ചെയ്ത പേപ്പർ കമ്പനികളുടെ അക്കൗണ്ടുകളിലേക്കും തുക ചാടിപ്പോകാം..

ആടെല്ലാം കോനാരുടെ, അപ്പോൾ അളക നന്ദയോ?ആട്,മാഞ്ചിയം,തേക്ക് അന്വേഷിച്ചപ്പോൾ കണ്ടത് ഇതായിരുന്നു. ഇവിടെയും സ്ഥിതി മറ്റൊന്നല്ല.തേപ്പു പലക, തൂക്കക്കട്ടി, കരണ്ടി,അരിപ്പ,ജേസിബി,മണ്ണുമാന്തി,മിക്സർ... അങ്ങനെ എല്ലാം വാടക മൊതലുകളാണ്.. ഇവകൾ കൊണ്ടാണ് അവർ പണിഞ്ഞു തള്ളുന്നത്.ജംഗമങ്ങളെല്ലാം മുട്ടൻ സഖാക്കൻമാരുടെ രഹസ്യക്കാരുടെയും കാരികളുടെയും തിരുനാമങ്ങൾ പേറുന്നു. . ദിവസ വാടക മാസം പ്രതി അളന്നു അക്കൗണ്ടിൽ തള്ളും.
എന്താ നിർവഹണം!എന്നാ സ്റ്റൈൽ. ഡബിളാ..ഡബിൾ. അവിടെം കണ്ടു ഇവിടെം കണ്ടു.. ഗോപി മേസ്തിരിമാരുടെ ടൈം.അല്ലാതെന്തു പറയാൻ സഖേ.
HomeAd1
 image 3 of news

നമ്മുടെ മരാമത്ത് വകുപ്പും ഒരു തീ വിഴുങ്ങി പക്ഷിയാണ്.ലക്ഷങ്ങൾ ശമ്പളം വാങ്ങി പണിയില്ലാതെ അവർ ഇപ്പോൾ സസുഖം വാഴുന്നു. പതിനായിരം രൂപയുടെ മരാമത്തിന് രണ്ടുലക്ഷം രൂപയാകും അവരുടെ എസ്റ്റിമേറ്റ്. ശബരിമലയിൽ കൊണ്ടാടിയ അഖില ലോക വിപ്ലവ അയ്യപ്പ സംഗമത്തിനിടെ മുഖ്യമന്ത്രിക്ക് വിശ്രമിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ വാങ്ങിയ കട്ടിലിന് ചന്ദനക്കട്ടിലിന്റെ വില വന്നതും പരിപാടി നടത്താതെ നന്ദഗോപൻ ഭജൻസിന് അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പ്രതിഫലം നൽകി ബില്ലുണ്ടാക്കിയതുമാണ് നാട്ടാർക്കെല്ലാം ബോധ്യപ്പെട്ട സമീപകാല ഊരാളുങ്കൽ വിസ്മയങ്ങൾ. മരാമത്ത് മന്ത്രിയായിരിക്കെ ജി.സുധാകരൻ കടയിൽ നേരിട്ടുപോയി ഏസി വാങ്ങി ഔദ്യോഗിക വസതിയിൽ വെച്ചു. ചിലവ് വെറും ഇരുപതിനായിരം രൂപ. മരാമത്തിന്റെ എസ്റ്റിമേറ്റ് രണ്ടു ലക്ഷം രൂപ.! കട്ടിലും കിടക്കപ്പായയും നേരിട്ടു വാങ്ങാൻ സമയമില്ലാത്ത പൂക്കിപൂർവ്വമുഖ്യമന്ത്രിയും മന്ത്രിമാരും ഊരാളുങ്കലിന്റെ ഐശ്വര്യം! സ്വന്തം മന്ത്രിയായാലും തന്ത്രിയായാലും ഊര് ആളുന്നവർക്ക് തളാപ്പ് ഒന്നു തന്നെ.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഈ സംരംഭത്തിന്റെ കഴിഞ്ഞ പത്തു കൊല്ലത്തെ ഡീലുകളിൽ പലതിലും നഗ്നമായ പണാപഹരണമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേരളീയം പരിപാടി നടത്തിപ്പിൽ ഊരാളുങ്കലിന്റെ തിരുവനന്തപുരം ശാഖയായ കോവളം ആർട്ട് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് അടിച്ചു മാറ്റിയത് കോടികൾ.ഇതുൾപ്പെടെ വിജിലൻസ് അന്വേഷണം അനിവാര്യമാണ്. കേന്ദ്രസർക്കാരിന്റെ അന്വേഷണവും വേണ്ടിവരും.പണ വിനിയോഗവും വിനിമയവും പരിശോധിക്കണം.വിദേശ വിനിമയ ചട്ട ലംഘനങ്ങളും പരിശോധിക്കപ്പെടണം.

 image 4 of news

നന്മമരമായി പടർന്നു പന്തലിക്കാൻ കൊതിക്കുന്ന പുതിയ മരാമത്ത് മന്ത്രിയും പാർട്ടിയും ഊരാളുങ്കലിനെ സുഖിപ്പിക്കുന്ന മോഡിലാണ്.. അവരുടെ വർക്കുകൾ മന്ദഗതിയിലാണെന്നു സമ്മതിക്കുന്ന മന്ത്രി അധികരിച്ഛ വർക്കാണ് ഇതിന് കാരണമെന്നും കണ്ടെത്തുന്നു.

തൊഴിലും വരുമാനവും ഇല്ലാതെ വടക്ക് നോക്കിയിരിക്കുന്ന നൂറു കണക്കിനു തൊഴിലാളി സംഘങ്ങളുള്ള നാട്ടിലാണിതെന്നും അറിയണം. സർക്കാർ വർക്കുകൾ കുത്തകവൽക്കരിക്കുകയല്ല വീതിക്കപ്പെടേണ്ടതാണെന്ന് ഏത് അരിയാഹാരിക്കും അറിയാം.

ഇവിടെ നടന്നത് ശുദ്ധ തട്ടിപ്പും വെട്ടിപ്പുമാണ്. അതിനു വേറെ വേഷം കെട്ടലുകൾ വേണ്ടതില്ല. പൊളിഞ്ഞു പോയ പാലത്തെയല്ല; കാസറഗോഡ് നിർമിച്ച വിശാലമായ പാലമാണ് മേന്മയായി അവതരിപ്പിക്കുന്നത്.ബഹുരാഷ്ട്ര കമ്പനികളുടെ പാക്കിംഗിനെയും ലേബലിങ്ങിനെയും അസ്ത പ്രജ്ഞമാക്കി അവലോസുണ്ടയും അണുഗുണ്ടു മുഠായിയും പുളി മിഠായിയും പുറത്തിറക്കുന്ന നാടൻ ചേട്ടന്മാരുടെ നാട്ടിൽ നിന്നാണ് ഈ വീമ്പിളക്കൽ. ബഡായികളെ, പൊറുക്കുക. ആയിരക്കണക്കിന് സിവിൽ എൻജീനിയർമാർ ഓരോ വർഷവും പുറത്തുവരുന്ന നമ്മുടെ നാട്ടിൽ ഈ മേഖലയിൽ സ്റ്റാർട്ടപ്പുകൾ എവിടെ എന്ന ചോദ്യവും ഉയരുന്നു. ഒരു കാര്യം ഉറപ്പാണ് ആരു വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയുന്നതല്ല തീവെട്ടി കൊള്ളകളെ.. മർമം നോക്കി താഡിച്ചാൽ വരുമാനം നിലച്ചു പോകും. അപ്പോൾ സെക്രട്ടറിയേറ്റ് സമരത്തിന് ഉപയോഗിച്ചു കഴിഞ്ഞ ബ്ളേഡുകളും റേസറുകളും അണിയിച്ച് അവർ പുള്ളാരെ തെരുവിലിറക്കും.അഗ്നി ഗോളമാകാൻ സമയമായില്ല

സർക്കാരിനു ഭീതി വേണ്ട ജാഗ്രത മതി. മാൻഡേറ്റ് കനത്തതാണ്.കൂടെ ഒരു നട്ടെല്ലുമായാൽ കഥ മാറും. കാലവും.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞