NewsAd1
പേഴ്സണലായിട്ട് പറയുവാ... മന്ത്രിമാരുടെ സ്റ്റാഫിനെ സതീശൻ ശ്രദ്ധിക്കണം.
എം. എസ്. സനിൽകുമാർ
5 July 2026, 4:56 pm
main image of news

പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വീണ്ടും വിവാദം; മന്ത്രി എം. ലിജുവിൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി എ ബി വി പി മുൻ നേതാവെന്ന് പരാതി

സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വീണ്ടും വിവാദം പുകയുന്നു. എക്സൈസ് മന്ത്രി എം. ലിജുവിൻ്റെ പഴ്സണൽ സ്റ്റാഫിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ഹരിമോഹൻ്റെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.
.
മുൻപ് ഒരു സ്വകാര്യ വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന ഹരിമോഹൻ, അത് രാജിവെച്ചാണ് മന്ത്രിയുടെ സ്റ്റാഫിൽ ചേർന്നത്.

 image 2 of news
ഹരിമോഹൻ എബിവിപി ജാഥയിൽ

കാലടി സംസ്കൃത സർവ്വകലാശാലയിലെ എബിവിപി (ABVP) നേതാവായിരുന്നു ഹരിമോഹൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. 2015-ൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ എബിവിപി യൂണിറ്റ് പ്രസിഡൻ്റായിരുന്നു ഇദ്ദേഹം. 2016, 2017 വർഷങ്ങളിൽ സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. ഹരിമോഹൻ എബിവിപിയുടെ കാവിക്കൊടിയുമേന്തി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എബിവിപിയിൽ സജീവമായി പ്രവർത്തിക്കുന്ന കാലയളവിൽ തന്നെ, കാലടി സംസ്കൃത സർവ്വകലാശാലയിലെ 'ഐസ' (AISA - All India Students Association) യൂണിറ്റിൻ്റെ സ്ഥാപക നേതാവായും ഹരിമോഹൻ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. 2018-ൽ ഐസയുടെ ആദ്യ സർവ്വകലാശാലാ പ്രസിഡൻ്റായും ഇയാൾ ചുമതലയേറ്റിരുന്നു
HomeAd1
 image 3 of news

വിഡി സതീശൻ സർക്കാരിൻ്റെ കാലത്തെ നിയമന വിവാദങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വിഷയവും ഉയർന്നു വരുന്നത്.

ഹരിമോഹൻ്റെ നിയമനത്തിനെതിരെ കെ.എസ്.യു (KSU), യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ മുഖ്യമന്ത്രിക്കും കെ പി സി സി , എ ഐ സി സി നേതൃത്വത്തിനും കേരളത്തിൻ്റെ ചുമതലയുള്ള, ദീപദാസ്മുൻഷിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

 image 4 of news

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞