മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഡോ. രതീഷ് കാളിയാടൻ്റെ ലേഖനം സിപിഎമ്മിന് ഇരുട്ടടിയാവുന്നു.. മലയാളം വാരികയിൽ 'പി എം ശ്രീ: വാക്കും ഉറപ്പും മറക്കുന്ന വിദ്യ' എന്ന ലേഖനത്തിലൂടെ, പി എം ശ്രീ പദ്ധതിയിൽ പിണറായിയുടെയും അന്നത്തെ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെയും നിലപാടുകളെ പാടെ തള്ളിക്കളയുകയാണ് രതീഷ് കാളിയാടൻ.
'സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഉപയോഗിച്ച് ഹലാലാക്കി പി എം ശ്രീ നടപ്പാക്കാമെന്നത് വ്യാമോഹം മാത്രം' എന്ന് രതീഷ് എഴുതുന്നു. ഇത് ശിവൻകുട്ടിയും എം വി ഗോവിന്ദനും പ്രചരിപ്പിക്കുന്നതിന് നേർവിപരീതമാണ്. ഇടതുനേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ലേഖനം തുറന്നുകാട്ടുന്നത്.
ചില മന്ത്രിമാർ എതിർത്തതോടെ മന്ത്രിസഭ മാറ്റിവെച്ച പി എം ശ്രീയിൽ 'മന്ത്രിസഭ അറിയാതെ ഒപ്പിട്ടത് അപാകതയാണ്' എന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇതിലൂടെ സിപിഐ മന്ത്രിമാരുടെ നിലപാടിനോടാണ് യോജിപ്പെന്ന് രതീഷ് വ്യംഗ്യമായി സൂചിപ്പിക്കുകയാണ്. സിപിഐക്ക് ഇത് സിപിഎമ്മിനെതിരായ പുതിയ ആയുധമാകും.
പി എം ശ്രീ വിഷയത്തിൽ സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സിപിഎം കോപ്പുകൂട്ടുമ്പോഴാണ് ലേഖനം പുറത്തു വരുന്നത്. 'പിണറായി സർക്കാർ ഒപ്പിട്ട കരാറാണ്.പിൻമാറാൻ കഴിയില്ലെന്ന് അവരുടെ ആൾ തന്നെ പറയുന്നു എന്ന് വാദിക്കാൻ സർക്കാരിന് ഇതോടെ കഴിയും. സിപിഎം സമരം രാഷ്ട്രീയ നാടകമാണെന്ന പ്രതിപക്ഷ വാദത്തിനും ശക്തിപകരുന്നതാണിത്.
കേന്ദ്ര ഇടപെടലില്ലെന്ന് പറഞ്ഞ് കരാറിൽ ഒപ്പിട്ട ശേഷം, ഇപ്പോൾ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നതാണ് കാളിയാടന്റെ ലേഖനം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



